Current Date

Search
Close this search box.
Search
Close this search box.

ഖാസിം സുലൈമാനി വധം: ട്രംപിന് അറസ്റ്റ് വാറണ്ടുമായി ഇറാഖ്

ബാഗ്ദാദ്: ഇറാന്‍ സൈനിക മേധാവിയായ ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും അറസ്റ്റ് വാറണ്ട്. ഇറാഖിലെ ബഗ്ദാദ് അന്വേഷണാത്മക കോടതിയാണ് പുതുതായി ട്രംപിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. നേരത്തെ ട്രംപടക്കം നിരവധി പേരെ അറസ്റ്റ് ചെയ്യണമെന്ന് ഇറാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

തെളിയിക്കപ്പെട്ടാല്‍ മരണശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് ട്രംപിനെതിരെ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. 2020 ജനുവരി മൂന്നിന് ബാഗ്ദാദില്‍ വെച്ച് യു.എസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെടുന്നത്. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ഖുദ്‌സ് സേനാ വിഭാഗം തലവനായിരുന്നു സുലൈമാനി. കൊലപാതകത്തിന് പകരം ചോദിക്കുമെന്ന് ഒന്നാം വാര്‍ഷിക അനുസ്മരണത്തിലും ഇറാന്‍ ആവര്‍ത്തിച്ചിരുന്നു.

Related Articles