Current Date

Search
Close this search box.
Search
Close this search box.

സേനാ പിന്മാറ്റം: യു.എസും ഇറാഖും തമ്മില്‍ ധാരണയിലെത്തി

ബാഗ്ദാദ്: ഇറാഖില്‍ നിലയുറപ്പില്‍ അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം സംബന്ധിച്ച് അമേരിക്കയും ഇറാഖും തമ്മില്‍ അന്തിമ ധാരണയിലെത്തി. വരും മാസങ്ങളില്‍ യു.എസ് സേന പൂര്‍ണമായും പിന്‍വലിഞ്ഞേക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് ഇരു രാഷ്ട്ര പ്രതിനിധികളും ധാരണപത്രത്തില്‍ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയന്ത്ര സംഭാഷണത്തിലൂടെയാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ച നടത്തിയത്.

ഇറാഖ് സര്‍ക്കാരുമായി രാജ്യത്ത് അവശേഷിക്കുന്ന സൈന്യത്തിന്റെ പ്രാതിനിധ്യത്തെക്കുറിച്ച് യുഎസ് ചര്‍ച്ച തുടരുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന തര്‍ക്ക വിഷയത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. പരസ്പര താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഉഭയകക്ഷി സുരക്ഷ ബന്ധം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇറാഖില്‍ സ്ഥിരമായ സൈനിക സാന്നിധ്യത്തിന് യു.എസ് ശ്രമിക്കുന്നില്ലെന്നും എന്നാല്‍ സൈനിക പിന്മാറ്റത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും സംയുക്ത പ്രസ്താവനയില്‍ യു.എസ് ്പറഞ്ഞു.

Related Articles