Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: യു.എസ് സഹായം നിരസിച്ച് ഇറാന്‍

തെഹ്‌റാന്‍: കോവിഡ് വൈറസ് ബാധ അതിവേഗം പടര്‍ന്നു പിടിക്കുന്ന ഇറാന് യു.എസ് പ്രഖ്യാപിച്ച സഹായം ഇറാന്‍ പരമോന്നത നേതാവ് ആയതുള്ള ഖാംനഈ നിരസിച്ചു. ഇറാന്റെ ശത്രുവായ അമേരിക്ക കപടന്മാരും ഹൃദയശൂന്യരുമാണെന്നും ടെലിവിഷന്‍ പ്രസംഗത്തിലൂടെ ഖാംനഈ കുറ്റപ്പെടുത്തി. കോവിഡ് എന്ന മഹാമാരിയെ നേരിടാന്‍ അമേരിക്ക ഇറാന് നിരവധി തവണ സഹായം വാഗ്ദാനം ചെയ്തിരുന്നു.

ഇറാനില്‍ ഇതിനോടകം കോവിഡ് മരണം 1685ലെത്തിയിട്ടുണ്ട്. ഈ വൈറസിന് പിന്നില്‍ അമേരിക്കയാണെന്ന ആരോപണം നേരിടുന്നതിനാല്‍ തന്നെ ഇതില്‍ വിചിത്രത തോന്നും. അത് ശരിയാണോ എന്നെനിക്കറിയില്ല. എന്നാല്‍ അങ്ങിനെ ഒരു ആരോപണം ഉണ്ട്. ബുദ്ധിമാനായ ഒരാള്‍ക്ക് നിങ്ങളുടെ സഹായ വാഗ്ദാനം സ്വീകരിക്കാന്‍ കഴിയുമോ. അദ്ദേഹം ചോദിച്ചു.

Related Articles