Current Date

Search
Close this search box.
Search
Close this search box.

ഖാംനഈയുടെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള അഭ്യൂഹം തള്ളി ഇറാന്‍

തെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയതുള്ള അലി ഖാംനഈയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് ഇറാന്‍. 81കാരനായ ഖാംനഈയുടെ ആരോഗ്യനില വഷളാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നിരുന്നു. ഇത് തെറ്റാണെന്നാണ് അദ്ദേഹവുമായി അടുത്ത് ബന്ധമുള്ള വൃത്തങ്ങള്‍ അറിയിച്ചത്.

ദൈവത്തിന്റെ അപാരമായ അനുഗ്രഹത്താലും ജനങ്ങളുടെ പ്രാര്‍ത്ഥനകൊണ്ടും അദ്ദേഹം (ആയത്തുല്ല ഖാംനഈ) ആരോഗ്യവാനാണ്. അദ്ദേഹം പതിവ് ചര്യകളുമായി മുന്നോട്ടുപോകുകയാണ്. അദ്ദേഹത്തിന്റെ ഓഫീസ് വക്താവ് മെഹ്ദി ഫൈസല്‍ ട്വിറ്ററില്‍ കുറിച്ചു.

ഇറാനിലെ നിരവധി വാര്‍ത്ത മാധ്യമങ്ങള്‍ ഖാംനഈയുടെ ആരോഗ്യനിലയെക്കുറിച്ച് വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് പ്രസ്താവന പുറത്തിറക്കിയത്. ആരോഗ്യസ്ഥിതിയെത്തുടര്‍ന്ന് ഖാംനഈ തന്റെ ഉത്തരവാദിത്വങ്ങള്‍ മകന് കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവായി സേവനമനുഷ്ടിക്കുന്നത് ഖാംനഈയാണ്. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് വര്‍ഷങ്ങളായി ഊഹാപോഹം നിലനില്‍ക്കുന്നുണ്ട്.

Related Articles