Current Date

Search
Close this search box.
Search
Close this search box.

വിവാദ മ്യൂസിക് ആല്‍ബം: നിര്‍മാതാവിനെ അറസ്റ്റ് ചെയ്ത് ഇറാന്‍

തെഹ്‌റാന്‍: രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് സംഗീത ആല്‍ബം പുറത്തിറക്കിയതിന് നിര്‍മാതാവിനെ അറസ്റ്റ് ചെയ്ത് ഇറാന്‍. കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇറാനിയന്‍ പോപ് ഗായകന്‍ സാസന്‍ ഹെയ്ദരിയെയാണ് കഴിഞ്ഞ ദിവസം ഇറാന്‍ അധികൃതര്‍ അറസ്റ്റ് ചെയ്ത് കേസെടുത്തത്. പടിഞ്ഞാറന്‍ സംസ്‌കാരം കോര്‍ത്തിണക്കിയുള്ള സംഗീത ആല്‍ബമാണ് സാസന്‍ പുറത്തിറക്കിയത്. അമേരിക്കയിലെ അശ്ലീല സിനിമ നായിക അലക്‌സിസ് ടെക്‌സാസ് അര്‍ധ നഗ്നയായി സാസന്റെ കൂടെ അഭിനയിക്കുന്നതാണ് ആല്‍ബത്തിന്റെ ഇതിവൃത്തം. ഒരാഴ്ചക്കകം 18 മില്യണ്‍ ആളുകളാണ് യൂട്യൂബില്‍ ഈ വീഡിയോ ആല്‍ബം കണ്ടത്.

ഇറാന്റെ സംസ്‌കാരങ്ങള്‍ക്കും ധാര്‍മ്മികതക്കും എതിരായ നിരവധി ആല്‍ബങ്ങളും നേരത്തെയും സാസി പുറത്തിറക്കിയിരുന്നു. അതും വിവാദമായിരുന്നു. മുന്‍പ് അദ്ദേഹം ഇറക്കിയ ആല്‍ബത്തില്‍ കൗമാരക്കാരോട് ആല്‍ക്കഹോള്‍ ഉപയോഗിക്കാനും പഠിക്കുന്നതിന് പകരം ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാനുമുളള സന്ദേശമാണ് നല്‍കിയിരുന്നത്. ഇറാനിലെ യാഥാസ്ഥിക ഭരണകൂടം വളരെ കര്‍ശനമായാണ് രാജ്യത്ത് എല്ലാ മേഖലയിലും നിയമങ്ങള്‍ നടപ്പിലാക്കുന്നത്. ധാര്‍മികതക്ക് നിരക്കാത്ത വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും സാമൂഹ്യ മാധ്യമങ്ങളില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഇദ്ദേഹത്തിന്റെ അറസ്റ്റിനെതിരെ ഇറാനില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധമാണുയരുന്നത്.

Related Articles