Current Date

Search
Close this search box.
Search
Close this search box.

വിമര്‍ശനങ്ങളെ അക്ഷരങ്ങള്‍ കൊണ്ട് നേരിടണം: റഷീദലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: ഇസ്ലാമിനെ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പുതിയ കാലഘട്ടത്തില്‍ വിമര്‍ശനങ്ങളെ അക്ഷരങ്ങള്‍ കൊണ്ട് പ്രതിരോധിക്കാന്‍ കഴിയണമെന്ന് കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഐ.പി.എച്ച് പുസ്തക മേളയോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ച് ലൈബ്രറികള്‍ ആരംഭിക്കണമെന്നും വായനാ സംസ്‌കാരം വളര്‍ത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണനിര്‍വഹണ മേഘലയിലെ ഉന്നത പദവികളിലേക്ക് സമുദായത്തില്‍ നിന്നും പ്രാതിനിധ്യം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അറിവിനെ ഫാഷിസ്റ്റുകള്‍ ഭയപ്പെടുന്നതായും ഫാഷിസം അതിന്റെ ഫണം വിടര്‍ത്തിയാടുന്ന പുതിയ കാലത്ത് അറിവുകൊണ്ടും അക്ഷരങ്ങള്‍ കൊണ്ടും പ്രതിരോധം തീര്‍ക്കണമെന്നും പരിപാടിയില്‍ അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു. ഇസ്ലാമിനെ ഗൗരവമായി പഠിക്കാനുള്ള പുസ്തകങ്ങളില്ലാത്ത കാലത്ത് കൈരളിക്ക് ലഭിച്ച മഹത്തായ സംഭാവനയാണ് ഐ.പി.എച്ചെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് റഹ്മത്തുന്നീസ ടീച്ചര്‍, ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ വി.ടി.അബ്ദുല്ലക്കോയ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് സി.ടി. ഷുഹൈബ്, ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി.പി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ഐ.പി.എച്ച് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സ്വാഗതവും ഐ.പി.എച്ച് ജനറല്‍ മാനേജര്‍ വി.എ. സിറാജുദ്ദീന്‍ നന്ദിയും പറഞ്ഞു.

Related Articles