Current Date

Search
Close this search box.
Search
Close this search box.

സൂയസ് കനാല്‍ കുരുക്ക്: അന്വേഷണം ആരംഭിച്ചു

കൈറോ: ലോകത്തെ ഏറ്റവും വലിയ കപ്പല്‍ പാതയായ സൂയസ് കനാനില്‍ ഒരാഴ്ചയോളം കൂറ്റന്‍ ചരക്കുകപ്പലായ എവര്‍ ഗിവണ്‍ കുടുങ്ങിക്കിടന്നതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചു. ആഗോള ഷിപ്പിങ് വ്യവസായത്തെ സ്തംഭിപ്പിച്ചതിന്റെ കാരണമന്വേഷിക്കാന്‍ വിദഗ്ധ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കപ്പല്‍ കനാലിലെ മണല്‍ത്തിട്ടയില്‍ ഇടിച്ച് ഗതാഗതക്കുരുക്കുണ്ടായത്. തുടര്‍ന്ന് ആറ് ദിവസങ്ങള്‍ക്കു ശേഷം തിങ്കളാഴ്ചയാണ് കപ്പല്‍ ഇവിടെ നിന്നും നീക്കാന്‍ സാധിച്ചത്. കപ്പലിന്റെ ഇരു വശങ്ങളില്‍ നിന്നും മണ്ണ് നീക്കിയാണ് കപ്പലിനെ മാറ്റിയത്. അന്വേഷണത്തിനായി വിദഗ്ധ സംഘം കപ്പലില്‍ കയറിയിട്ടുണ്ട്. തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ബിറ്റര്‍ തടാകത്തില്‍ കപ്പല്‍ നങ്കൂരമിട്ടിരിക്കുകയാണ്. കപ്പലിന്റെ എന്‍ജിന്റെ അവസ്ഥയെക്കുറിച്ച് വിശദ പഠനം നടത്തുന്നുണ്ടെന്നും മുതിര്‍ന്ന കപ്പിത്താന്‍ അടങ്ങിയ സംഘമാണ് അന്വേഷിക്കുന്നതെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിഖ്യാതമായ ഈജിപ്തിലെ സൂയസ് കനാല്‍ പാതയില്‍ അപ്രതീക്ഷിതമായി ജപ്പാന്റെ ഉടമസ്ഥതയിലുള്ള ‘എവര്‍ ഗ്രീന്‍’ എന്ന കമ്പനിയുടെ എവര്‍ ഗിവണ്‍ എന്ന പടുകൂറ്റന്‍ ചരക്കുകപ്പല്‍ കുടുങ്ങിയത്. ശക്തിയേറിയ കാറ്റ് മൂലം കപ്പലിന്റെ ഒരു വശം നിയന്ത്രണം വിട്ട് കനാലിന്റെ വശത്തെ മണ്‍കൂനകളില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുള്ള ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നാണിത്. രണ്ടു ലക്ഷം ടണ്‍ ആണ് ഇതിന്റെ ഭാരം.

കപ്പല്‍ സ്തംഭിച്ചതുമൂലം കഴിഞ്ഞ ആറു ദിവസം കൊണ്ട് ആയിരക്കണക്കിന് കോടി രൂപയുടെ ചരക്കുനീക്കമാണ് തടസ്സപ്പെട്ടിരിക്കുന്നത്. ജപ്പാനിലെ ഷൂയി കിസെന്‍ കയ്ഷ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു.

Related Articles