Current Date

Search
Close this search box.
Search
Close this search box.

ഏഴു വര്‍ഷത്തെ ഇടവേള: ലിബിയയില്‍ വീണ്ടും ഫുട്‌ബോള്‍ ആരവം

ട്രിപ്പോളി: ആഭ്യന്തര യുദ്ധങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളും മൂലം പൊറുതിമുട്ടുന്ന ലിബിയയിലെ കായികപ്രേമികള്‍ ഇപ്പോള്‍ ആവേശത്തിന്റെ കൊടുമുടിയിലാണ്. തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ഫുട്‌ബോള്‍ മത്സരങ്ങള്‍ ഏഴു വര്‍ഷത്തെ ഇടവേളക്കു ശേഷം പുനരാരംഭിച്ചതിന്റെ തിമിര്‍പ്പിലാണവര്‍.

കഴിഞ്ഞ ദിവസം തുനീഷ്യയോട് നടന്ന മത്സരത്തിലാണ് ലിബിയന്‍ ദേശീയ ഫുട്‌ബോള്‍ ടീം വീണ്ടും അരങ്ങേറ്റം കുറിച്ചത്. മത്സരത്തില്‍ ലിബിയ പരാജയപ്പെട്ടെങ്കിലും ലിബിയന്‍ തെരുവുകളിലെങ്ങും ഫുട്‌ബോള്‍ ആരാധകരുടെ ആര്‍പ്പുവിളികളും ആരവങളുമായിരുന്നു.

രാഷ്ട്രീയ സംഘര്‍ഷത്തെത്തുടര്‍ന്ന് ലിബിയയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നിരോധിക്കുകയായിരുന്നു.
കോവിഡ് മൂലം കാണികളെ പ്രവേശിപ്പിക്കാതെ ബെനിന മാര്‍ടിര്‍സിലെ അടച്ചിട്ട സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു കളി. ആളുകള്‍ ടി.വിയിലും വലിയ സ്‌ക്രീനിലുമാണ് കളി വീക്ഷിച്ചത്. 5-2ന് മത്സരത്തില്‍ തോറ്റെങ്കിലും ഞങ്ങളെ സംബന്ധിച്ച് ഇത് ആഘോഷരാവായിരുന്നു എന്നാണ് ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നടങ്കം പറഞ്ഞത്. ഞങ്ങളുടെ കളിക്കാരുടെ കളി വീട്ടില്‍ വെച്ച് കാണുന്നത് യുദ്ധങ്ങള്‍ മറക്കാന്‍ ഞങ്ങളെ സഹായിക്കുകയും പോസിറ്റീവ് എനര്‍ജി നല്‍കുകയും ചെയ്തു. ഇത് നല്ല വാര്‍ത്തയാണ് ടീം നന്നായി കളിച്ചെന്നും ആരാധകര്‍ പറഞ്ഞു. തോല്‍വിയോടെ 2022 ജനുവരിയില്‍ കാമറൂണില്‍ വെച്ച് നടക്കുന്ന ആഫ്രിക്ക കപ്പില്‍ കളിക്കാനുള്ള അവസരവും ലിബിയക്ക് നഷ്ടമായി.

Related Articles