Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിലെ ഈത്തപ്പഴത്തിന് ഇന്തോനേഷ്യ ഇറക്കുമതി തീരുവ ഒഴിവാക്കി

ജക്കാര്‍ത്ത: ഫലസ്തീനില്‍ നിന്നുള്ള ഈത്തപ്പഴത്തിനും ഒലീവ് എണ്ണക്കും ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കി ഇന്തോനേഷ്യ. പലസ്തീന്‍ ജനതക്കുള്ള സാമൂഹിക-സാമ്പത്തിക പിന്തുണയുടെ ഭാഗമായാണ് ഈ നടപടി. പുതിയ നിയമപ്രകാരം ഫലസ്തീനില്‍ നിന്നും ഇന്തോനേഷ്യയിലേക്ക് നേരിട്ട് യാതൊരു ഉപാധികളുമില്ലാതെ ഈത്തപ്പഴം ഇറക്കുമതി ചെയ്യാം. ഇതോടെ വരാനിരിക്കുന്ന റമദാന്‍ സീസണില്‍ ധാരാളം ഈത്തപ്പഴം ഇറക്കുമതി ചെയ്യാമെന്നും ഇതിലൂ
ടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധങ്ങള്‍ ഊഷ്മളമാക്കാമെന്നുമാണ് കരുതുന്നത്. ഇതോടെ ഇന്തോനേഷ്യയിലെ വിപണയില്‍ ഫലസ്തീന്് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഇതു സംബന്ധിച്ച് ഇന്തോനേഷ്യന്‍ വ്യവസായ മന്ത്രി എന്‍ഗാര്‍ഷിയാസ്‌റ്റോ ലുകിറ്റയും ഇന്തോനേഷ്യയിലെ ഫലസ്തീന്‍ അംബാസിഡര്‍ സുഹൈര്‍ അല്‍ഷനും വിദേശകാര്യ സഹമന്ത്രിയായ മുഹമ്മദ് ഫാചിറുമായും ധാരണയിലെത്തുകയും കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു. ഫെബ്രുവരി 28ന് ജക്കാര്‍ത്തയിലെ വൈസ് പ്രസിഡന്റിന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

Related Articles