India Today

ദുരിതബാധിതരെ സഹായിക്കുക: പീപ്പിള്‍സ് ഫൗണ്ടേഷന്‍

കോഴിക്കോട്: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ കനത്ത മഴയും ഉരുള്‍പ്പൊട്ടലും മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സജീവമായി രംഗത്തിറങ്ങണമെന്ന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആഹ്വാനം ചെയ്തു. ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അടിയന്തിരാവശ്യങ്ങളായ ശുദ്ധജലവും ഭക്ഷണ പദാര്‍ത്ഥങ്ങളും എത്തിക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ സേവനങ്ങള്‍ക്കും ഇനിയും വേഗമാവശ്യമാണെന്നും ചെയര്‍മാന്‍ പി. മുജീബുറഹ്മാന്‍  പറഞ്ഞു.

കേരളത്തിന്റെ സമീപകാല ചരിത്രത്തിലൊന്നുമില്ലാത്തവിധം ദുരിതംവിതച്ച പ്രളയകാലത്തിനാണ് നാം സാക്ഷിയാകുന്നത്. വളരെയധികം ജീവനുകളാണ് ഇതിനകം പൊലിഞ്ഞത്. വീടുകള്‍ തകര്‍ന്നും ജീവിതോപാധികള്‍ നഷ്ടമായും അനേകം പേരാണ് ദുരിതത്തിലായത്. സകലതും ഉപേക്ഷിച്ച് കുട്ടികളും സ്ത്രീകളും പ്രായമായവരും കിടപ്പു രോഗികളുമായ പതിനായിരങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

മഹാകോടികളുടെ നാശനഷ്ടങ്ങളാണ്  സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന വീടുകള്‍ നിരവധിയാണ്. കേരളത്തിലെ മുഴുവന്‍ ജില്ലകളെയും  അതിരൂക്ഷമായാണ് കെടുതികള്‍ ബാധിച്ചിട്ടുള്ളത്. സകല അണക്കെട്ടുകളും തുറന്നുവിട്ടിരിക്കയാണ്.  1924നു ശേഷമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ പ്രളയമാണിത്.

സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കിലൊതുങ്ങുന്നതല്ല യഥാര്‍ത്ഥ ദുരന്തബാധിതരുടെ എണ്ണം. അത്യന്തം ഗുരുതരമായ ഈ ദുരിതകാലത്തെ അതിജീവിക്കാന്‍ മുഴുവന്‍ മനുഷ്യസ്‌നേഹികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ അവര്‍ക്കാകുംവിധം പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് മാത്രം പരിഹരിക്കാവുന്നതിലുമപ്പുറമാണ് ദുരന്തത്തിന്റെ വ്യാപ്തി. ദുരിതബാധിത പ്രദേശങ്ങളില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ ഇതിനകം തന്നെ രക്ഷാദൗത്യവുമായി കര്‍മനിരതരായിട്ടുണ്ട്. ഈ താത്കാലിക സഹായംകൊണ്ട് അവരുടെ പുനരധിവാസം പൂര്‍ത്തിയാക്കാനാകില്ല. കൂടുതല്‍ ആസൂത്രിതവും ദീര്‍ഘകാലാടിസ്ഥനത്തിലുള്ളതുമായ പുനരധിവാസ പദ്ധതി നടപ്പിലാക്കേണ്ടതുണ്ട്.

പ്രളയം കവര്‍ന്നവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഈ ദൗത്യത്തിലേക്ക് നിങ്ങളുടെ ഉദാരമായ സംഭവാനകള്‍ ഉണ്ടാകണമെന്നും അവ അര്‍ഹരിലേക്കെത്തിക്കുന്നതില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ കൃതജ്ഞാബദ്ധരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭാവനകള്‍ അയക്കേണ്ട വിലാസം:

STATE BANK OF INDIA (SBI)
BRANCH CODE: 8079
ADDRESS:  ZAKIR NAGAR
CITY/ STATE: DELHI
PIN CODE: 110025
FOREX TYPE : C2
IFSC CODE: SBIN0008079
SWIFT CODE : SBININBB382
HUMAN WELFARE TRUST
( FOREIGN CONTRIBUTION REGULATION ACT FCRA)
A/C NO.10177185337
TYPE: CURRENT

Facebook Comments
Related Articles
Show More
Close
Close