Current Date

Search
Close this search box.
Search
Close this search box.

ഹിക്മ പരീക്ഷ: സംസ്ഥാനതല അവാര്‍ഡുകള്‍ വിതരണം ചെയ്തു

വടക്കാങ്ങര: രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും അട്ടിമറിച്ചുകൊണ്ട് ഭരണകര്‍ത്താക്കള്‍ തന്നെ ഭരണഘടനയില്‍ തിരുത്തല്‍ വരുത്തി രാജ്യദ്രോഹം സൃഷ്ടിക്കുന്ന കാലഘട്ടത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ വിദ്യാഭ്യാസ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കണമെന്ന് പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. കേരള മദ്‌റസ എജ്യുക്കേഷന്‍ ബോര്‍ഡ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ‘ഹിക്മ ഇന്റര്‍നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിന്റെ എഴാമത് സംസ്ഥാനതല അവാര്‍ഡ് ദാന സംഗമം വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലും വിദേശത്തുമായി നടന്ന പരീക്ഷയില്‍ അവാര്‍ഡ് നേടിയ വിദ്യാര്‍ഥികളെയാണ് പരിപാടിയില്‍ ആദരിച്ചത്. ഐ.ഇ.സി.ഐ ചെയര്‍മാന്‍ ഡോ. ആര്‍ യൂസുഫ് അദ്ധ്യക്ഷത വഹിച്ചു. മഞ്ഞളാം കുഴി അലി എം.എല്‍.എ, മലപ്പുറം ജില്ല പഞ്ചായത്ത് അംഗം അഡ്വ. ടി.കെ റഷീദലി, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഈദ എലിക്കോട്ടില്‍, മക്കരപ്പറമ്പ് പഞ്ചായത്ത് അംഗം ഹന്‍ഷില പട്ടാക്കല്‍, സംവിധായകനും എഴുത്തുകാരനുമായ സമദ് മങ്കട, വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി, എ സിദ്ദീഖ് ഹസന്‍ മൗലവി, സുഷീര്‍ ഹസ്സന്‍, എം സിബ്ഗത്തുള്ള, അസൈനാര്‍, കെ.പി സലീം, സി മൊയ്തു, മുഹമ്മദ് മുംതാസ്, പി.കെ നൗഷാദ് മേപ്പാടി, ടി ഷഹീര്‍, ഡോ. സിന്ധ്യ ഐസക് എന്നിവര്‍ സംസാരിച്ചു. ബഷീര്‍ തൃപ്പനച്ചി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അനസ് അബ്ദുല്‍ ഖാദര്‍ സ്വാഗതവും സ്വാഗത സംഘം പി.കെ അബ്ദുല്‍ ഗഫൂര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.

Related Articles