Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഹമാസ്

ഗസ്സ സിറ്റി: ഇസ്രായേലുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഹമാസ് അറിയിച്ചു. ഇസ്രായേലി യുദ്ധ വിമാനങ്ങള്‍ ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ ശക്തമായ ആക്രമണങ്ങള്‍ ആരംഭിച്ചതിനു പിന്നാലെയാണ് ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹമാസ് രംഗത്തെത്തിയത്. എന്നാല്‍ ഹമാസിന്റെ പ്രഖ്യാപനത്തിനു ശേഷം ചൊവ്വാഴ്ച പുലര്‍ച്ചയും ഇസ്രായേല്‍ ഗസ്സ മുനമ്പിലേക്ക് വ്യോമാക്രമണം നടത്തി.

വെടിനിര്‍ത്തലിനോട് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച ഗസ്സയില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് വിക്ഷേപിച്ചിരുന്നു. റോക്കറ്റ് വീടിന് മുകളില്‍ പതിച്ച് ആറു പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെ ഇസ്രായേല്‍ ഫലസ്തീനിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് തുടരെ വ്യോമാക്രമണം നടത്തുകയായിരുന്നു.

Related Articles