Current Date

Search
Close this search box.
Search
Close this search box.

ആദ്യ ഹജ്ജ് സംഘം പുണ്യഭൂമിയില്‍

മക്ക: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജിനായുള്ള ആദ്യ സംഘം പുണ്യഭൂമിയിലെത്തി. സൗദിയിലുള്ള ആഭ്യന്തര ഹാജിമാരുടെ ആദ്യ സംഘമാണ് കഴിഞ്ഞ ദിവസം വിശുദ്ധ ഭൂമിയിലെത്തിയത്. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലാണ് സംഘം എത്തിച്ചേര്‍ന്നത്. ഇവരെ പിന്നീട് താമസസ്ഥലത്തേക്ക് മാറ്റി. 29നാണ് ഹജ്ജ് കര്‍മ്മങ്ങള്‍ ആരംഭിക്കുക.

അറഫാ ദിനത്തിലും പെരുന്നാളിനും മക്കയിലെ മസ്ജിദുല്‍ ഹറാമിലേക്ക് ഹാജിമാര്‍ക്ക് മാത്രമാകും പ്രവേശനം. തീര്‍ഥാടകര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനും കഅ്ബാ പ്രദക്ഷിണത്തിനും പ്രത്യേക വഴികളൊരുക്കും. ഹജ്ജിന്റെ ഭാഗമായി അറഫ, മിന, മുസ്ദലിഫ എന്നിവ സുരക്ഷാ വിഭാഗത്തിന് കീഴിലാണ്. ഹജ്ജിന്റെ പ്രധാന കര്‍മം നടക്കുന്ന അറഫാ ദിനത്തിലും പെരുന്നാള്‍ ദിനത്തിലും കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറമിലേക്ക് വിശ്വാസികള്‍ക്ക് പ്രവേശനമുണ്ടാകില്ല.

Related Articles