Current Date

Search
Close this search box.
Search
Close this search box.

ഗ്യാന്‍വാപി: കേസ് വിചാരണക്കോടതിയില്‍ നിന്നും ജില്ലാ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട കേസിന്റെ തുടര്‍നടപടികള്‍ വിചാരണ കോടതിയില്‍ നിന്നും ജില്ലാ കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. വാരണാസിയിലെ ജില്ലാ ജഡ്ജിക്കാണ് കേസിന്റെ മേല്‍നോട്ട ചുമതല.

‘ഈ സിവില്‍ കേസിന്റെ സൂക്ഷ്മത കണക്കിലെടുത്ത്, വാരണാസി സിവില്‍ ജഡ്ജിയുടെ മുമ്പാകെയുള്ള ഈ കേസ് യു.പി ജുഡീഷ്യല്‍ സര്‍വീസിലെ മുതിര്‍ന്നവരും പരിചയസമ്പന്നരുമായ ജുഡീഷ്യല്‍ ഓഫീസര്‍ മാറ്റി കേള്‍ക്കും* വെള്ളിയാഴ്ച സുപ്രീം കോടതി പറഞ്ഞു. വാരണാസി കോടതയില്‍ ഗ്യാന്‍വാസി മസ്ജിദുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ജില്ല കോടതിയിലേക്ക് മാറ്റാനാണ് ഉത്തരവ്.

കേസില്‍ ഇടക്കാല ഉത്തരവ് തുടരണമെന്നാണ് സുപ്രിംകോടതി വെള്ളിയാഴ്ച വ്യക്തമാക്കിയത്. ഹരജിയില്‍ ഒരു തീരുമാനം ഉണ്ടാകുന്നത് വരെ ഇടക്കാല ഉത്തരവ് തുടരട്ടെയെന്നും കോടതി പറഞ്ഞു. ശിവലിംഗം കണ്ടെത്തിയ ഭാഗം സംരക്ഷിക്കപ്പെടണമെന്നും നമസ്‌കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് തടസം നില്‍ക്കരുതെന്നും ഉത്തരവിട്ട കോടതി വുദു എടുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് താല്‍ക്കാലികമായി മറ്റു സൗകര്യം ഒരുക്കിക്കൊടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles