Current Date

Search
Close this search box.
Search
Close this search box.

ഗുരുഗ്രാം: നമസ്‌കാരം തടസ്സപ്പെടുത്തുന്നതിനെതിരെ സംയുക്ത പ്രതിഷേധം

ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമില്‍ നമസ്‌കാരം തടസ്സപ്പെടുത്തുന്ന സംഘ്പരിവാര്‍ സംഘടനകളുടെ നടപടിയില്‍ പരിഹാരം ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം. ഗുരുഗ്രാം ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിലാണ് മുസ്ലിം സമുദായത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചും സംഘ്പരിവാറിന്റെ വിദ്വേഷത്തിനും എതിരായി പ്രതിഷേധം സംഗമം നടത്തിയത്. തുടര്‍ന്ന് സംഭവത്തില്‍ പരിഹാരം ആവശ്യപ്പെട്ട് സംഘടനകളുടെ നേതൃത്വത്തില്‍ ഹരിയാന ഗവര്‍ണര്‍ക്ക് നിവേദനവും സമര്‍പ്പിച്ചു.

ലോക്താന്ത്രിക് മഞ്ച്, നാഗ്‌രിക് ഏകത മഞ്ച്, ജന്‍വാദി മഹിള സമിതി, സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ, സര്‍വ കര്‍മചാരി സംഘ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബി.ജെ.പി.യും ആര്‍.എസ്.എസുമായി ബന്ധപ്പെട്ട സംഘടനകള്‍ ന്യൂനപക്ഷ സമുദായങ്ങളെ തുടര്‍ച്ചയായി ഉപദ്രവിക്കുകയും ഗുരുഗ്രാമിലെ ജുമുഅ നമസ്‌കാരം തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പരിപാടിയില്‍ സംസാരിച്ചവര്‍ പറഞ്ഞു.

Related Articles