Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് സഹകരണം ചര്‍ച്ച ചെയ്ത് ജി.സി.സി മന്ത്രിമാര്‍

റിയാദ്: ജനുവരി അഞ്ചിന് നടക്കുന്ന ജി.സി.സി ഉച്ചകോടിക്ക് മുന്നോടിയായി ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയിലെ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ചര്‍ച്ച നടത്തി ജി.സി.സി വിദേശകാര്യ മന്ത്രിമാര്‍. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ വഴിയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തിയത്.

പ്രധാനമായും ഖത്തര്‍ ഉപരോധമാണ് ചര്‍ച്ചയായതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഖത്തറും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യവും തമ്മിലുള്ള ഭിന്നത പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഉച്ചകോടിക്ക് മുന്നോടിയായി നടക്കുന്നത്. യോഗത്തില്‍ സൗദി,യു.എ.ഇ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു. ഒമാന്‍ ആണ് യോഗത്തിന് അധ്യക്ഷം വഹിച്ചത്. മറ്റു രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തപ്പോള്‍ ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയാണ് യോഗത്തില്‍ പങ്കെടുത്തത്.

സൗദി തലസ്ഥാനമായ റിയാദില്‍ വെച്ചാണ് ജനുവരി അഞ്ചിന് 41ാമത് ജി.സി.സി ഉച്ചകോടി നടക്കുന്നത്. 2017 ജൂണ്‍ മുതലാണ് സൗദി,യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ അയല്‍ രാഷ്ട്രങ്ങള്‍ തീവ്രവാദ ബന്ധമാരോപിച്ച് ഖത്തറിനെതിരെ സമ്പൂര്‍ണ്ണ ഉപരോധമേര്‍പ്പെടുത്തിയത്.

Related Articles