Current Date

Search
Close this search box.
Search
Close this search box.

പോപുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തേക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്രം

ന്യൂഡല്‍ഹി: എന്‍.ഐ.എയുടെയും ഇ.ഡിയുടെയും റെയ്ഡുകള്‍ക്കും അറസ്റ്റിനും പിന്നാലെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രം നിരോധിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം. പോപുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകള്‍ക്കും നിരോധനം ബാധകമാണ്. കാമ്പസ് ഫ്രണ്ട്,റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, ഓള്‍ ഇന്ത്യാ ഇമാംമ്‌സ് കൗണ്‍സില്‍,നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വുമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് കേന്ദ്രം നിരോധിച്ചു കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

സംഘടന രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്നും സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലും വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ എന്‍ഐഎയും ഇഡിയും പരിശോധന നടത്തിയിരുന്നു.
കേരളത്തിലും എന്‍.ഐ.എ റെയ്ഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

 

Related Articles