Current Date

Search
Close this search box.
Search
Close this search box.

മധുര വിതരണം, ബാന്റ് മേളം: വെടിനിര്‍ത്തല്‍ ആഹ്ലാദത്തില്‍ ഗസ്സ- ചിത്രങ്ങള്‍ കാണാം

നീണ്ട 11 ദിവസത്തെ ഇസ്രായേലിന്റെ ഫലസ്തീന്‍ വംശഹത്യക്ക് വെള്ളിയാഴ്ച പുലര്‍ച്ചെ താല്‍ക്കാലികമായി ശമനമായിരിക്കുകയാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഗസ്സയുടെ തെരുവുകളില്‍ വിജയാഘോഷവുമായി ഫലസ്തീനികള്‍ ഒഴുകുകയാണ്. വ്യാഴാഴ്ച രാത്രിയോടെയാണ് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്.

ബാന്റുകളും വാദ്യഘോഷങ്ങളും വെടിക്കെട്ടും നടത്തിയാണ് ഫലസ്തീനികള്‍ വെടിനിര്‍ത്തല്‍ ആഘോഷിച്ചത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം റാലിയില്‍ അണിനിരന്നു. പരസ്പരം കെട്ടിപ്പിടിച്ചും ഫലസ്തീന് വേണ്ടി മുദ്രാവാക്യം മുഴക്കിയും ആയിരങ്ങള്‍ തെരുവിലേക്കൊഴുകി. ഗസ്സ സിറ്റി, റാമല്ല, ബത്‌ലഹേം, കിഴക്കന്‍ ജറൂസലേം എന്നിവിടങ്ങളിലെല്ലാം ആഹ്ലാദപ്രകടനങ്ങള്‍ അരങ്ങേറി. അല്‍ജസീറയും മിഡിലീസ്റ്റ് ഐയും പുറത്തുവിട്ട വിജയാഘോഷ ചിത്രങ്ങള്‍ കാണാം.

Related Articles