Current Date

Search
Close this search box.
Search
Close this search box.

വെടിനിര്‍ത്തല്‍ വരും ദിവസങ്ങളിലെ ഇസ്രായേല്‍ നടപടികളെ ആശ്രയിച്ചിരിക്കുമെന്ന് ഹമാസ്

ഗസ്സ സിറ്റി: ഇസ്രായേലുമായുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ വളരെ ദുര്‍ബലമാണെന്നും പ്രശ്‌നത്തിന്റെ മൂലകാരണങ്ങള്‍ പരിഗണിക്കാതെയുള്ളതാണെന്ന വിമര്‍ശനവുമായി ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് രംഗത്ത്. നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍ മുന്നോട്ട്് പോകുക ഇസ്രായേലിന്റെ വരും ദിവസങ്ങളിലെ നടപടികളെ ആശ്രയിച്ചായിരിക്കുമെന്നും ഹമാസ് നേതാവ് യഹ്്‌യ സിന്‍വര്‍ പറഞ്ഞു.

ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ ബഹുമാനിക്കാനും അന്താരാഷ്ട്ര നിയമങ്ങളും കരാറുകളും പാലിക്കാനും ഇസ്രായേലിനു മേല്‍ അന്താരാഷ്ട്ര സമൂഹങ്ങളുടെ സമ്മര്‍ദ്ദമുണ്ടെന്നും ഇതിലെല്ലാം ഇസ്രായേലിന്റെ നിലപാടിന് അനുസരിച്ചാകും വെടിനിര്‍ത്തല്‍ കരാര്‍ മുന്നോട്ടുപോകുകയെന്നും സിന്‍വാര്‍ പറഞ്ഞു. ‘അനദോലു ഏജന്‍സി’ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പ്രസ്താവിച്ചത്.

ഫലസ്തീന്‍ ജനതക്കെതിരെയും അല്‍ അഖ്‌സക്കു നേരെയുള്ള ഇസ്രായേലിന്റെ ആക്രമണം അവസാനിപ്പിക്കാതെ ഈ കരാര്‍ പ്രവര്‍ത്തിക്കില്ല. ഇനി ഇസ്രായേല്‍ നിയമങ്ങള്‍ ലംഘിച്ച് ആക്രമണങ്ങള്‍ നടത്തുകയും അല്‍ അഖ്‌സക്കു നേരെയുള്ള കടന്നുകയറ്റം ആവര്‍ത്തിക്കുകയും ഷെയ്ഖ് ജര്‍റയിലെ ഞങ്ങളുടെ ആളുകളെ ആക്രമിക്കുന്നത് തുടരുകയും അവരെ വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്യുകയാണെങ്കില്‍ ഈ വെടിനിര്‍ത്തല്‍ കരാര്‍ തീര്‍ച്ചയായും തകരും- സിന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles