Current Date

Search
Close this search box.
Search
Close this search box.

വെള്ളിയാഴ്ച ജുമുഅ: നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് സമസ്ത

ചേളാരി: വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ: നിസ്‌കാരത്തിന് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളില്‍ 15 പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഒരേ സമയം പ്രാര്‍ത്ഥനക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഇത് മൂലം വെള്ളിയാഴ്ച ജുമുഅ: നിസ്‌കാരത്തിന് സാധിക്കാതെവരുമെന്നതിനാല്‍ ജുമുഅ: നിസ്‌കാരത്തിന് പ്രത്യേകം ഇളവ് അനുവദിക്കണം. പള്ളികളുടെ വിസ്തീര്‍ണത്തിനനുസരിച്ചായിരിക്കണം ആളുകളുടെ എണ്ണം നിജപ്പെടുത്തേണ്ടത്. കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് അവസരമുണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തി.

Related Articles