Current Date

Search
Close this search box.
Search
Close this search box.

ക്രിസ്റ്റ്ചര്‍ച്ച്: ഫേസ്ബുക്കിനെതിരെ ഫ്രാന്‍സിലെ മുസ്‌ലിം കൗണ്‍സില്‍ പരാതി നല്‍കി

പാരിസ്: ന്യൂസ്‌ലാന്റ് ഭീകരാക്രമണം ഫേസ്ബുക്കിലും യൂട്യൂബിലും പ്രചരിപ്പിച്ചതിനെതിരെ ഫ്രാന്‍സിലെ പ്രധാന മുസ്‌ലിം ഗ്രൂപ്പായ ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് മുസ്‌ലിം ഫെയ്ത് (സി.എഫ്.സി.എം) സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെ പരാതി നല്‍കി. മാര്‍ച്ച് 15ലെ ഭീകരാക്രമണം ഫേസ്ബുക്കിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തതിനും വീഡിയോ പൂര്‍ണമായും നീക്കം ചെയ്യാത്ത നടപടിയിലും പ്രതിഷേധിച്ചാണ് പരാതിയുമായി രംഗത്തെത്തിയത്.

വീഡിയോ പ്രസിദ്ധീകരിക്കുന്നത് മൂലം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും മനുഷ്യത്വത്തെ മുറിപ്പെടുത്തുകയുമാണ് സോഷ്യല്‍ മീഡിയ കമ്പനികള്‍ ചെയ്തത്. സംഭവത്തില്‍ കാര്യമായ പ്രതികരണം ഈ കമ്പനികള്‍ നടത്തിയിരുന്നില്ല. ആയിരക്കണക്കിന് വീഡിയോകള്‍ നീക്കം ചെയ്‌തെന്ന് ഫേസ്ബുക്കും യൂട്യൂബും അവകാശപ്പെട്ടെങ്കിലും ഇപ്പോഴും വീഡിയോകള്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ അവശേഷിക്കുന്നുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിലും വാട്‌സാപിലും വീഡിയോകള്‍ അവശേഷിക്കുന്നുണ്ടെന്നും കൗണ്‍സില്‍ പ്രസിഡന്റ് അബ്ദുല്ല സക്രി പറഞ്ഞു.
ഫ്രാന്‍സിലെ ഫേസ്ബുക്കിനും യൂട്യൂബിനുമെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles