Current Date

Search
Close this search box.
Search
Close this search box.

ഇറാഖില്‍ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് 82 മരണം

ബാഗ്ദാദ്: ഇറാഖില്‍ കോവിഡ് ചികിത്സ നടത്തുന്ന ആശുപത്രിക്ക് തീപിടിച്ച് 82 രോഗികള്‍ക്ക് ദാരുണാന്ത്യം. 110 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. വടക്കന്‍ ബാഗ്ദാദിലെ ദിയാല ബ്രിഡ്ജ് ഏരിയയിലെ ഇബ്‌നു ഖാതിബ് ആശുപത്രിയിലാണ് അപകടമുണ്ടായത്. ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

തുടര്‍ന്നുണ്ടായ തീപ്പൊരി അതിവേഗം ആശുപത്രിയാകെ പടരുകയായിരുന്നുവെന്നാണ് സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചത്. ആശുപത്രിയില്‍ അഗ്നിശമന സംവിധാനം ഉണ്ടായിരുന്നില്ലെന്നും അശാസ്ത്രീയമായ സീലിങ്ങുമെല്ലാം അപകടം വര്‍ധിക്കാന്‍ ഇടയാകക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്ടെന്ന് കത്തുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് സീലിങ് പണിതത്. പരുക്കേറ്റവരെ രക്ഷിക്കാന്‍ നിരവധി ആംബുലന്‍സുകള്‍ ആശുപത്രിയിലേക്ക് കുതിക്കുന്ന ചിത്രങ്ങള്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ടിരുന്നു.

അപകടത്തില്‍ പരിക്കേല്‍ക്കാത്ത രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റുകയാണ്. ദുരന്തത്തെത്തുടര്‍ന്ന് ബാഗ്ദാദില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണത്തിന് ആരോഗ്യ മന്ത്രി ഉത്തരവിട്ടുണ്ട്.

Related Articles