Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ തെരഞ്ഞെടുപ്പ്: ഫതഹ് ഒറ്റയ്ക്ക് മത്സരിക്കും

ഗസ്സ സിറ്റി: ഫലസ്തീനില്‍ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ ഫതഹ് ഒറ്റയ്ക്ക് മത്സരിക്കും. ഫതഹ് സെക്രട്ടറി ജിബ്രീല്‍ അല്‍ റജൂബിനെ ഉദ്ധരിച്ച് അനദോലു ആണ് കഴിഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇത്തവണ മറ്റൊരു പാര്‍ട്ടിയുമായി മുന്നണി ബന്ധമോ സഖ്യകക്ഷിയോ ആയി മത്സരിക്കില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. വരുന്ന തെരഞ്ഞെടുപ്പില്‍ ഹമാസുമായി മുന്നണിയോ ഉണ്ടാക്കരുതെന്ന് ഇസ്രയേല്‍ ഫതഹ് ചെയര്‍മാന്‍ മഹമൂദ് അബ്ബാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

തന്റെ പ്രസ്ഥാനം ഹമാസുമായി ഒരു സംയുക്ത മുന്നണിയെക്കുറിച്ചും ചര്‍ച്ച ചെയ്തിട്ടില്ലെന്നും അത്തരത്തില്‍ ഒന്നുണ്ടാകില്ലെന്നും ഫലസ്തീന്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഫത്തഹ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പേരുകള്‍ ചര്‍ച്ച ചെയ്യാന്‍ ഫത്തഹ് കേന്ദ്രകമ്മിറ്റി വെള്ളിയാഴ്ച യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles