Current Date

Search
Close this search box.
Search
Close this search box.

ബൈത്തുസ്സകാത്തിനെതിരെ വ്യാജ പ്രചാരണം; അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

കോഴിക്കോട്: ബൈത്തുസ്സക്കാത്ത് കേരളയ്‌ക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ പ്രവാസിയായ ഹമീദ് കാരാടന് പിഴശിക്ഷ വിധിച്ച് കോടതി. ബൈത്തുസകാത്ത് ആവശ്യപ്പെട്ട നഷ്ടപരിഹാര തുകയായ അഞ്ചു ലക്ഷം രൂപയും കോടതി ചിലവും ഒമാനിലെ പ്രവാസി ഹമീദ് കാരാടന്‍ അടക്കണമെന്ന് കോഴിക്കോട് രണ്ടാം മുന്‍സിഫ് കോടതി ഉത്തരവിട്ടു. 2020 മെയ് രണ്ടിനാണ് ബൈത്തുസക്കാത്തിന്റെ ലോഗോ ഉള്‍പ്പെടുത്തി സകാത്ത് കൊള്ളക്കെതിരെ ഫെയ്‌സ്ബുക്ക് ലൈവില്‍ എന്ന തലക്കെട്ടോടു കൂടി ഹമീദ് കാരാടന്‍ പോസ്റ്റര്‍ ഇട്ടത്.

മെയ് മൂന്നിന് ഫെയ്‌സ്ബുക്കില്‍ ലൈവില്‍ വന്ന ഹമീദ് സംഘടിത സകാത്ത് വിതരണത്തില്‍ അഴിമതി നടന്നെന്ന പ്രചാരണം നടത്തുകയും ചെയ്തു. തങ്ങളുടെ ലോഗോ ഉപയോഗിച്ച് നടത്തിയ വസ്തുതാ വിരുദ്ധ പ്രചരണം ബൈത്തുസകാത്തിനെക്കുറിച്ച് അപകീര്‍ത്തിപരത്താനുള്ള ബോധപൂര്‍വമായ ശ്രമമായിരുന്നുവെന്ന് ബൈത്തുസക്കാത്ത് കോടതിയില്‍ വാദിച്ചു. ഇത് അംഗീകരിച്ചാണ് നഷ്ടപരിഹാരത്തുകയും കോടതി ചിലവും മുന്‍സിഫ് കോടതി വിധിച്ചത്. ബൈത്തുസക്കാത്തിനു വേണ്ടി അഡ്വ. അമീന്‍ ഹസ്സനാണ് ഹാജരായത്. ഹമീദ് കാരാടനെതിരെ അപകീര്‍ത്തിക്ക് ക്രിമിനല്‍ കേസും നിലവിലുണ്ട്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles