Current Date

Search
Close this search box.
Search
Close this search box.

മൂന്ന് അറബ് രാജ്യങ്ങളിലെ നിരവധി പേജുകള്‍ നീക്കം ചെയ്ത് ഫേസ്ബുക്ക്

വാഷിങ്ടണ്‍: മൂന്ന് അറബ് രാജ്യങ്ങളില്‍ നിന്നായി നിരവധി പേജുകള്‍ ഡിലീറ്റ് ചെയ്ത് ഫേസ്ബുക്ക്. തെറ്റിദ്ധരിപ്പിക്കുന്ന പേജുകളും ഗ്രൂപ്പുകളും എന്നാരോപിച്ച് 35 പേജുകളും 89 ഫേസ്ബുക്ക് അക്കൗണ്ടുകളും 16 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുമാണ് നീക്കം ചെയ്തത്. വെള്ളിയാഴ്ച ഫേസ്ബുക്ക് പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലാണ് ഇക്കാര്യമറിയിച്ചത്. ജോര്‍ദാന്‍ സുരക്ഷ, സൈനിക ക്യാംപുമായി ബന്ധപ്പെട്ട പേജുകളാണ് നീക്കം ചെയ്തത്.

ജോര്‍ദാന്‍ രാജാവായ അബ്ദുല്ല രണ്ടാമന്‍ രാജാവിനെയും ജോര്‍ദാന്‍ സൈന്യത്തെയും പിന്തുണയ്ക്കുന്ന ഉള്ളടക്കമാണ് ഈ അക്കൗണ്ടുകളില്‍ പ്രസിദ്ധീകരിച്ചിരുന്നതെന്നും കമ്പനിയുടെ പ്രസ്താവനയില്‍ അറിയിച്ചു. പ്രാദേശിക പൊതുജനാഭിപ്രായം ലക്ഷ്യമിട്ട അള്‍ജീരിയയിലെ 130 അക്കൗണ്ടുകളും 221 പേജുകളും 35 ഗ്രൂപ്പുകളും 29 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും ഉള്‍പ്പെടെ നീക്കം ചെയ്തതായും ഫേസ്ബുക്ക് വെളിപ്പെടുത്തി.

സുഡാനിലെ 53 അക്കൗണ്ടുകള്‍, 51 പേജുകള്‍, മൂന്ന് ഗ്രൂപ്പുകള്‍, 18 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും നീക്കം ചെയ്തതായും ഫേസ്ബുക്ക് അറിയിച്ചു.

Related Articles