Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സംഘടനകളെ ലക്ഷ്യമിട്ട് ‘ഭീകര പട്ടിക’; ഫേസ്ബുക്കിനെതിരെ വിമര്‍ശനം

വാഷിങ്ടണ്‍: മുസ്ലിം സംഘടനകളെയും വ്യക്തികളെയും ലക്ഷ്യമിട്ട് ഭീകര പട്ടികയെന്ന പേരില്‍ ഫേസ്ബുക്ക് പുറത്തിറക്കിയ ലിസ്റ്റിനെതിരെ വിമര്‍ശനം. ‘അപകടകരം’ എന്നു വിശേഷിപ്പിച്ച് ഏതാനും വ്യക്തികളെയും സംഘടനകളെയും ഉള്‍കൊള്ളിച്ച് ഫേസ്ബുക്ക് ക്രമപ്പെടുത്തിയ പട്ടിക ചോര്‍ന്നിരുന്നു. ആ പട്ടിക മുസ്ലിംകളെയാണ് ലക്ഷ്യമിടുന്നതെന്നാണ് പ്രധാന വിമര്‍ശനം.

അപകടകരമായ വ്യക്തികളുടെയും സംഘടനകളുടെയും നയം എന്ന പേരില്‍ ഫേസ്ബുക്ക് പുതിയ നയം രൂപീകരിച്ചതാണ് വിമര്‍ശനത്തിനിടയാക്കിയത്. ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം തീവ്രവാദ ഗ്രൂപ്പുകളും തീവ്രവലതുപക്ഷ സംഘങ്ങളും ഭീകര സംഘടനകളും അവരുടെ പ്രത്യയശാസ്ത്രങ്ങള്‍ നടപ്പാക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്ന ആക്റ്റിവിസ്റ്റുകളുടെയും സര്‍ക്കാരുകളുടെയും ഭാഗത്ത് നിന്നുള്ള വിമര്‍ശനത്തെത്തുടര്‍ന്നാണ് ഇത്തരത്തില്‍ പട്ടിക തയാറാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

പുതിയ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡുകളുടെ ഭാഗമായി,’തീവ്രവാദികളുടെയോ അക്രമാസക്തമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെയോ സ്വഭാവമുള്ള സംഘടനകള്‍ക്ക് ഫേസ്ബുക്ക് നിരോധനം ഏര്‍പ്പെടുത്തുന്നുണ്ട്.

ഇതിന്റെ ഭാഗമായി നാലായിരത്തോളം പേരുയെും സംഘടനകളുടെയും പട്ടിക ഫേസ്ബുക്ക് പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, ബാങ്കുകള്‍, ജീവകാരുണ്യ സംഘടനകള്‍, ആശുപത്രികള്‍, സംഗീതജ്ഞര്‍ തുടങ്ങി മരിച്ചുപോയ ചരിത്രകാരന്മാര്‍ വരെ ഇതിലുണ്ട്.

ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കുമിടയില്‍ വിഭജിക്കപ്പെടുന്ന രീതിയില്‍ ‘ഭീകരത’, ‘കുറ്റകൃത്യം’, ‘വിദ്വേഷം’, ‘സൈനികവല്‍ക്കരിക്കപ്പെട്ട സാമൂഹിക പ്രസ്ഥാനങ്ങള്‍’, ‘അക്രമാസക്തമായ ഇതര സംസ്ഥാന അഭിനേതാക്കള്‍’ എന്നീ വിഭാഗങ്ങളായുള്ള പട്ടികയാണ് പുറത്തിറക്കിയത്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles