Current Date

Search
Close this search box.
Search
Close this search box.

കശ്മീര്‍: ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍

ലണ്ടന്‍: കശ്മീര്‍ തര്‍ക്കത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തണമെന്ന ആവശ്യവുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്. ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഓഗസ്റ്റ് അഞ്ചിന് ജമ്മുകശ്മീരിന് അനുവദിച്ചിരുന്ന പ്രത്യേക പദവി റദ്ദാക്കിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വ്യാപിച്ചതിനെത്തുടര്‍ന്നാണ് യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തിയത്.

ജമ്മു കശ്മീരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ നിഷേധങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമെതിരെ യൂറോപ്യന്‍ യൂണിയന്‍ ഉന്നത തല പ്രതിനിധി ഫെഡ്രിക മൊഗേരിണി വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായിട്ടാണ് ആശങ്ക അറിയിച്ചത്. നേരത്തെ യൂറോപ്യന്‍ പാര്‍ലമെന്റ് യോഗത്തില്‍ വിഷയം ചര്‍ച്ചയാവുകയും കശ്മീരിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഇന്ത്യയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles