Current Date

Search
Close this search box.
Search
Close this search box.

പശ്ചിമേഷ്യയുടെ സ്ഥിരതക്ക് തുര്‍ക്കി-ഇസ്രായേല്‍ ബന്ധം പ്രധാനമാണ്: ഉര്‍ദുഗാന്‍

അങ്കാറ: പുതിയ ഇസ്രായേല്‍ പ്രസിഡന്റിനെ അഭിന്ദിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയായിരുന്നു ഉര്‍ദുഗാന്‍ ഇസ്രായേല്‍ പ്രസിഡന്റ് യിത്‌സാക് ഹെര്‍ത്സോഗുമായി ടെലിഫോണില്‍ സംസാരിച്ചത്.

പശ്ചിമേഷ്യയില്‍ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതില്‍ ഇസ്രായേലും തുര്‍ക്കിയും വഹിക്കുന്ന പ്രധാന പങ്ക് പ്രധാനമാണെന്ന് ചര്‍ച്ചയില്‍ തുര്‍ക്കി പ്രസിഡന്റ് ഊന്നിപ്പറഞ്ഞു.

എല്ലാ അഭിപ്രായവ്യത്യാസങ്ങളും നിലനില്‍ക്കെ തന്നെ അത് വകവയ്ക്കാതെ സംഭാഷണവും ഇടപെടലുകളും നിലനിര്‍ത്തണമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഊര്‍ജ്ജ മേഖല, ടൂറിസം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ഉന്നത സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ചും ഇരുവരും സംസാരിച്ചതായും പിന്നീട് ഉര്‍ദുഗാന്‍ പറഞ്ഞു. ഇസ്രായേല്‍ പ്രസിഡന്റ് ഹെര്‍ത്‌സോഗും പിന്നീട് ഇക്കാര്യം ട്വീറ്റ് ചെയ്തു.

പശ്ചിമേഷ്യയിലെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഇസ്രയേല്‍-തുര്‍ക്കി ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും ‘നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഒരു സംഭാഷണം തുടരുന്നതിന് യോജിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പുറത്താക്കിയതിനെത്തുടര്‍ന്ന് തുര്‍ക്കിയും ഇസ്രായേലും തമ്മിലുള്ള ബന്ധം പുതിയ നിലയിലേക്ക് വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

Related Articles