Current Date

Search
Close this search box.
Search
Close this search box.

ആഭ്യന്തര മന്ത്രിയുടെ രാജി വിവാദം; കൊറോണ മൂലമല്ലെന്ന് ഉര്‍ദുഗാന്‍

അങ്കാറ: തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്‌ലുവിന്റെ രാജി നിരസിച്ച് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. കോവിഡ് വിവാദം മൂലമല്ല അദ്ദേഹം രാജിവെക്കുമെന്ന് പറഞ്ഞതെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

മുന്‍കൂട്ടി അറിയിക്കാതെ ആഭ്യന്തര മന്ത്രാലയം ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് താല്‍ രാജിവെക്കുന്നുവെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ ഇതാണ് ഉര്‍ദുഗാന്‍ നിരസിച്ചത്. ആഭ്യന്തര മന്ത്രി തന്റെ രാജി സമര്‍പ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ രാജി അപേക്ഷ സ്വീകരിക്കില്ലെന്ന് പ്രസിഡന്റ് അറിയിച്ചതായും പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

പകര്‍ച്ചവ്യാധി തടയാന്‍ ഉത്സാഹത്തോടെയും സൂക്ഷ്മതയോടെയും നടത്തിയ വാരാന്ത്യ കര്‍ഫ്യൂ നടപ്പാക്കുന്നതിന്റെ ഉത്തരവാതിത്വം എല്ലാ അര്‍ത്ഥത്തിലും എന്റെ മേലാണ് പതിക്കുന്നത്. സുലൈമാന്‍ സൊയ്‌ലു ട്വിറ്ററില്‍ കുറിച്ചു. ഇതിനെത്തുടര്‍ന്ന് അദ്ദേഹം രാജിവെച്ചുവെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് തുര്‍ക്കി പ്രസിഡന്റ് രാജി സ്വീകരിക്കില്ല എന്ന് അറിയിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് തുര്‍ക്കി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

Related Articles