Current Date

Search
Close this search box.
Search
Close this search box.

ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ സംരംഭത്തിന് അവസരം

കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ സംരംഭ പദ്ധതിക്ക് അവസരമൊരുക്കി കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേഷന്‍. കോഴിക്കോട് ജില്ലയിലെ ലോക്കോമോട്ടോര്‍ ഡിസബിലിറ്റി/പാരാപ്ലീജിയ വ്യക്തികള്‍ക്ക് തൊഴില്‍ സംരംഭം ലക്ഷ്യമാക്കി പീപ്പിള്‍സ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സ്‌ക്രീനിങ് ക്യാമ്പ് ജനുവരി ഒന്നിന് കാപ്പാട് കനിവ്, സ്നേഹ തീരത്തില്‍ നടക്കും (കണ്ണന്‍ കടവ് റോഡ്, കാപ്പാട് ബീച്ച്). രാവിലെ 9.00 മണിക്ക് ആരംഭിക്കുന്ന ക്യാമ്പില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ള 20 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 9846193663, 9072311310 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

 

Related Articles