Current Date

Search
Close this search box.
Search
Close this search box.

ബലിപെരുന്നാള്‍ ജൂലൈ 10 ഞായറാഴ്ച: ഹിലാല്‍ കമ്മിറ്റി

കോഴിക്കോട്: ജൂണ്‍ 29 ബുധനാഴ്ച കേരളത്തില്‍ എവിടെയും മാസപ്പിറവി കാണാത്തതിനാല്‍ ജൂണ്‍ 30ന് ദുല്‍കഅദ് 30 പൂര്‍ത്തിയാക്കി ബലിപെരുന്നാള്‍ ജൂലൈ 10 ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി അറിയിച്ചു. കേരള നദ്‌വതുല്‍ മുജാഹിദീന്റെ (സി.ഡി ടവര്‍) ഔദ്യോഗിക മാസപ്പിറവി നിര്‍ണ്ണയ കമ്മിറ്റിയായ ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനിയാണ് വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലൂടെ ഇക്കാര്യമറിയിച്ചത്. ജൂലൈ ഒന്ന് ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്നും അതുപ്രകാരം ദുല്‍ഹിജ്ജ 10 ജൂലൈ 10നാകുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഇരു സമസ്തയുടെ അടക്കം കേരളത്തിലെ മറ്റു ഖാദിമാര്‍ ഇന്ന് (ജൂണ്‍ 30) ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടാല്‍ അറിയിക്കണമെന്ന് വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles