Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തില്‍ ഏറ്റുമുട്ടലില്‍ പൊലിസുകാരനടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു

കൈറോ: ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ പൊലിസും ഭീകരസംഘങ്ങളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പൊലിസുകാരനും ഏഴും ഭീകരരും കൊല്ലപ്പെട്ടു. ഈജിപ്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. മൂന്ന് പൊലിസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അല്‍ അമീറ ജില്ലയിലായിരുന്നു ഏറ്റുമുട്ടല്‍.

ആക്രമണത്തിന് പിന്നില്‍ തക്ഫീരി പ്രത്യയശാസ്ത്രമുള്ള തീവ്രവാദ സെല്‍ ആണെന്നും മന്ത്രാലയം അറിയിച്ചു. ഈ സംഘം കിഴക്കന്‍, തെക്കന്‍ കയ്റോയെ അഭയകേന്ദ്രമാക്കി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഉപയോഗിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ആക്രമികള്‍ പൊലിസിനു നേരെ വെടിവെക്കുകയായിരുന്നു. പൊലിസ് തിരിച്ച് നടത്തിയ ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്.

Related Articles