Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: സീസിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്‍ ചര്‍ച്ചക്ക്

കൈറോ: രാജ്യത്ത് കോവിഡ് ഭീതി നിലനില്‍ക്കുന്നതിനിടെയും പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസിക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ബില്‍ ചര്‍ച്ച ചെയ്യാനൊരുങ്ങുകയാണ് ഈജിപ്ത് പാര്‍ലമെന്റ്. പുതിയ ഭേദഗതി പ്രകാരം രാജ്യത്തെ ചില മന്ത്രാലയങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ അടച്ചുപൂട്ടാനും,വെള്ളം,വൈദ്യുതി,പ്രകൃതി വാതകം എന്നിവയുടെ ബില്‍ പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കാനോ ഒക്കെ പുതിയ നിയമം പ്രസിഡന്റിനെ അനുവദിക്കും.

ശനിയാഴ്ചയാണ് പുതിയ അധികാരങ്ങള്‍ നല്‍കുന്ന അടിയന്തിര നിയമ ഭേദഗതികള്‍ ചര്‍ച്ച ചെയ്യുന്നത്. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബില്‍ പാസാക്കുന്നതെന്നാണ് പ്രസിന്റിന്റെ വൃത്തങ്ങള്‍ അറിയിക്കുന്നത്. അടിയന്തിര നിയമം എന്നറിയപ്പെടുന്ന 162/1958 എന്ന നിയമാണ് പാസാക്കുന്നത്. രാജ്യത്തെ അധ്യയന വര്‍ഷം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്ന പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാന്‍ ഉത്തരവിടാനും ഈ ബില്‍ അധികാരം നല്‍കുന്നുണ്ട്.

Related Articles