Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: മുന്‍ എം.പി ജയിലില്‍ വെച്ച് മരിച്ചു

കൈറോ: ഈജിപ്തിലെ മുന്‍ എം.പിയും ജഡ്ജിയുമായിരുന്ന ഹിഷാം അല്‍ ഖാദി ഹനഫി ജയിലില്‍ വെച്ച് മരണപ്പെട്ടു. വ്യാഴാഴ്ച തലസ്ഥാനമായ കൈറോവിലെ കുപ്രസിദ്ധ ജയിലായ അല്‍ അഖ്‌റാബില്‍ വെച്ചാണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു. 2013ലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച 61കാരനായ ഹനഫി ഈജിപ്തിലെ പ്രമുഖ ജഡ്ജിയായിരുന്നു. 10 ദിവസം മുന്‍പാണ് ഇദ്ദേഹത്തെ അല്‍ അഖ്‌റാബ് ജയിലിലേക്ക് മാറ്റിയത്. മതിയായ ചികിത്സ കിട്ടാതെയാണ് മരിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.

നിലവിലെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി നടത്തിയ സൈനിക അട്ടിമറിയെത്തുടര്‍ന്നാണ് 2014-ല്‍ ഹനഫി അറസ്റ്റിലാവുകയും നാല് വര്‍ഷം ജയില്‍ശിക്ഷ വിധിക്കുകയും ചെയ്തത്.

ഒടുവില്‍ അദ്ദേഹത്തെ വിട്ടയച്ചെങ്കിലും 2021 മാര്‍ച്ച് 8-ന് വീണ്ടും തടവിലാക്കപ്പെട്ടു അറസ്റ്റിലായ അദ്ദേഹത്തിന്റെ മുതിര്‍ന്ന സഹോദരന്‍ അബൂബക്കര്‍ അല്‍ ഖാദി 2014ല്‍ ഈജിപ്ഷ്യന്‍ ജയിലില്‍ വച്ച് മരണപ്പെട്ടിരുന്നു.

2021ല്‍ 49 പേരാണ് ഈജിപ്തില്‍ മരണപ്പെട്ടത്. ഡിസംബറില്‍ മാത്രം ആറുപേര്‍ മരിച്ചു. രാഷ്ട്രീയ തടവുകാരോട് ഈജിപ്ഷ്യന്‍ അധികാരികള്‍ അവഗണന, മതിയായ ചികിത്സ നല്‍കാതിരിക്കല്‍, അശ്രദ്ധ, പീഡനം, മോശമായി പെരുമാറല്‍ തുടങ്ങിയ പരാതികള്‍ നിരന്തരം മനുഷ്യാവകാശ ഗ്രൂപ്പുകള്‍ ഉയര്‍ത്താറുണ്ട്.

Related Articles