Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തില്‍ ആശുപത്രിക്ക് സമീപം കാര്‍ ബോംബ് സ്‌ഫോടനം; 19 മരണം

കൈറോ: ഈജിപ്ത് തലസ്ഥാനമായ കൈറോവില്‍ ആശുപത്രിക്ക് പുറത്ത് കാര്‍ബോംബ് സ്‌ഫോടനം. 19പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഈജിപ്ത് ആരോഗ്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്. ഈജിപ്ത് ദേശീയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറത്താണ് കാര്‍ പൊട്ടിത്തെറിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അപകടം.

അമിതവേഗതയില്‍ വന്ന കാര്‍ ആളുകള്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയും പൊട്ടിത്തെറിക്കുകയുമായിരുന്നെന്നാണ് പ്രസ്താവനയിലുള്ളത്. എങ്ങിനെയാണ് കാര്‍ വലിയ സ്‌ഫോടനത്തോടെ പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായിട്ടില്ല. സമീപത്തുണ്ടായിരുന്ന കാറുകളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. ഇതിന്റെ വീഡിയോകകള്‍ പുറത്തുവന്നിട്ടുണ്ട്. മരിച്ചവര്‍ കാറിലുണ്ടായിരുന്നവരാണോ എന്നും വ്യക്തമല്ല. ചരിത്രപരമായ തഹ്‌രീര്‍ സ്‌ക്വയറിന് സമീപമാണ് സ്‌ഫോടനം നടന്നത്.

 

Related Articles