Current Date

Search
Close this search box.
Search
Close this search box.

*’സാമ്പത്തിക ശസ്ത്രക്രിയ ഞങ്ങളെ കൊല്ലുന്നു’ രോഷവുമായി ഇറാനികള്‍*

തെഹ്‌റാന്‍: ഇറാനില്‍ കടുത്ത് സാമ്പത്തിക പ്രതിസന്ധി മൂലം ജനങ്ങള്‍ പ്രയാസത്തില്‍. രാജ്യത്തെ പ്രധാന ഭക്ഷണ വിഭവങ്ങള്‍ക്ക് വില കൂടിയതാണ് പ്രധാനമായും ജനങ്ങളുടെ നിത്യ ജീവിതത്തെ ബാധിക്കുന്നത്. പുതുതായി ചുമതലയേറ്റ ഇബ്രാഹിം റഈസിയുടെ സര്‍ക്കാര്‍ ഗോതമ്പ്, മൈദ എന്നിവയുടെ സബ്സിഡി നിര്‍ത്തലാക്കിയതാണ് പാവപ്പെട്ടവരെ ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇതോടെ ഫാലഫെല്‍ സാന്‍ഡ്വിച്ചുകള്‍ പോലും ഇറാനില്‍ ആഡംബര ഭക്ഷണമായി മാറിയിരിക്കുകയാണ്

ഗോതമ്പിനും മാവിനുമുള്ള സബ്സിഡി വെട്ടിക്കുറയ്ക്കാനും അവസാനിപ്പിക്കാനും തീരുമാനിച്ചതായി ഇറാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു, അത് അത്യാവശ്യമായ ‘സാമ്പത്തിക ശസ്ത്രക്രിയ’ എന്നാണ് സര്‍ക്കാര്‍ പേരിട്ട് വിളിക്കുന്നത്. പാസ്ത ഉള്‍പ്പെടെയുള്ള പല അവശ്യ ഭക്ഷണങ്ങളുടെയും അഭൂതപൂര്‍വമായ വിലക്കയറ്റത്തിന് ഇത് കാരണമായി. ദശലക്ഷക്കണക്കിന് ആളുകളെ രോഷാകുലരാക്കുന്ന നീക്കമായി മാറി.

ഇറാനികളുടെ പ്രധാന ഭക്ഷണമായ പേര്‍ഷ്യന്‍ അരി പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും പോലും ആഡംബര ഭക്ഷണമായി മാറിയതിനിടയിലാണ് പാസ്തയുടെ വിലയും വര്‍ധിക്കുന്നത്.

ഉപഭോക്താവിനും റെസ്റ്റോറന്റിനും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഒരു തരം സാന്‍ഡ്വിച്ച് ആയിരുന്നു ഫലാഫെല്‍. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇത് ആര്‍ക്കും താങ്ങാനാവുന്നതല്ല’ – തെഹ്‌റാനിലെ സാന്‍ഡ്വിച്ച് ഷോപ്പ് ഉടമ പറയുന്നു.

ഇന്ന്, 10 കിലോഗ്രാം അരിക്ക് ഒരു ദശലക്ഷത്തിലധികം ടോമന്‍ (33 ഡോളര്‍) വിലയുണ്ട്. ഇതോടെ ബുദ്ധിമുട്ടുന്ന ഇറാനികള്‍ക്കുള്ള പെട്ടെന്നുള്ള പകരക്കാരനായി പാസ്ത മാറി. എന്നാല്‍ സബ്സിഡി വെട്ടിക്കുറച്ചത് പാസ്തയുടെ വിലയില്‍ 169 ശതമാനം വര്‍ധനവുണ്ടാക്കി. ഇതോടെയാണ് ജനങ്ങള്‍ പ്രതിഷേധിക്കാന്‍ ആരംഭിച്ചത്. വിവിധ തെരുവുകളില്‍ ഇതിനകം പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

Related Articles