Current Date

Search
Close this search box.
Search
Close this search box.

ദുബൈ എക്‌സ്‌പോ; യു.എ.ഇയുടെ അവകാശ ലംഘനങ്ങള്‍ മറച്ചുപിടിക്കാന്‍: എച്ച്.ആര്‍.ഡബ്ല്യു

ദുബൈ: ‘ദുബൈ എക്‌സപോ 2020’ യു.എ.ഇയില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മറച്ചുപിടിക്കാനാണെന്ന് പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് (എച്ച്.ആര്‍.ഡബ്ല്യു)വാച്ച് ആരോപിച്ചു.

പശ്ചിമേഷ്യയിലെ ആദ്യത്തെ ലോകമഹാമേളയായി കണക്കാക്കപ്പെടുന്ന ദുബൈ എക്‌സ്‌പോക്ക് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. യു.എ.ഇയുടെ അവകാശലംഘനങ്ങളെയും ദുരുപയോഗങ്ങളും മറച്ചു പിടിക്കാന്‍ യു എ ഇയുടെ പതിറ്റാണ്ടുകള്‍ നീണ്ട പ്രചാരണത്തിന്റെ ഭാഗമാണ് ഈ മേളയെന്ന് എച്ച്.ആര്‍.ഡബ്ല്യു പശ്ചിമേഷ്യന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മൈക്കല്‍ പേജ് പറഞ്ഞു. എട്ടുവര്‍ഷമായി നടന്നുകൊണ്ടിരിക്കുന്നതും മാസങ്ങള്‍ നീണ്ടുനില്‍ക്കുന്നതുമായ ഈ പരിപാടിയില്‍ മറ്റു രാജ്യങ്ങള്‍ പങ്കാളികളാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി യൂറോപ്യന്‍ പാര്‍ലമെന്റ് അംഗരാജ്യങ്ങളോട് എക്സ്പോ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് എച്ച്.ആര്‍.ഡബ്ല്യുവിന്റെ കടുത്ത മുന്നറിയിപ്പ് വന്നത്. സഹിഷ്ണുത, അവകാശങ്ങളെ ബഹുമാനിക്കല്‍, രാഷ്ട്രീയം, പൊതു പ്രഭാഷണം, ആക്ടിവിസം എന്നിവയ്ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന യു എ ഇയ്ക്ക് ലോകത്തിന് മുന്നില്‍ ഇതെല്ലാം മറച്ചുപിടിക്കാനുള്ള മറ്റൊരു അവസരമാണ് എക്‌സ്‌പോ 2020 എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊറോണ വൈറസ് മൂലം മാറ്റിവച്ച ദുബായ് എക്‌സ്‌പോ 25 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

Related Articles