Current Date

Search
Close this search box.
Search
Close this search box.

അറബി ഭാഷാ പണ്ഡിതന്‍ ഡോ. അബ്ദുല്ല മുസ്തഫ അല്‍ ദന്നാന്‍ അന്തരിച്ചു

ദമസ്‌കസ്: പ്രമുഖ അറബി ഭാഷ പണ്ഡിതനും അധ്യാപകനുമായ ഡോ. അബ്ദുല്ല മുസ്തഫ അല്‍ ദന്നാന്‍ അന്തരിച്ചു. ഫലസ്തീന്‍ വംശജനായ അദ്ദേഹം സിറിയയിലായിരുന്നു കഴിഞ്ഞ കുറേ കാലമായി താമസം. 1938ല്‍ ഫലസ്തീനിലെ സ്വഫദിലായിരുന്നു ജനനം. ആയിരക്കണക്കിന് അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയ അദ്ദേഹം അറബ് ഭാഷ ലോകത്തിന് നിസ്തുല സംഭാവന നല്‍കിയവരില്‍ ഒരാളാണ്.

അറബി-ഇംഗ്ലീഷ് ഭാഷകളില്‍ ദമസ്‌കസ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ ശേഷം ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന്
വിദ്യാഭ്യാസശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റും നേടി. 60വര്‍ഷത്തിലധികം അധ്യാപകനായും പ്രൊഫസറായും സേവനമനുഷ്ടിച്ചു.

1988ല്‍ കുവൈറ്റില്‍ അറബ് നഴ്‌സറി ഹൗസ്, 1992ല്‍ സിറിയയില്‍ അറബ് ഫ്‌ളവേഴ്‌സ് കിന്‍ഡര്‍ഗാര്‍ട്ടന്‍ എന്നിവ സ്ഥാപിച്ചു. ഇംഗ്ലീഷ് – അറബി അധ്യാപനം, കമ്പ്യൂട്ടേഷനല്‍ ഭാഷാശാസ്ത്രം എന്നിവയില്‍ അറുപതിലധികം ഗവേഷണങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടു നോവലുകളും ഒരു ബാലസാഹിത്യവും ഓര്‍മ്മക്കുറിപ്പുകളും പുറത്തിറക്കിയിട്ടുണ്ട്.

Related Articles