Current Date

Search
Close this search box.
Search
Close this search box.

അല്‍ അഖ്‌സക്കു നേരെ ഇസ്രായേല്‍ കുടിയേറ്റക്കാരുടെ കല്ലേറ്

ജറൂസലേം: അധിനിവിഷ്ട കിഴക്കന്‍ ജറൂസലേമിലെ പഴയ നഗരത്തില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ മസ്ജിദുല്‍ അഖ്‌സക്കു നേരെ കല്ലേറ് നടത്തി. ചൊവ്വാഴ്ചയാണ് നൂറിനടുത്ത് വരുന്ന ജൂതര്‍ അഖ്‌സ കോംപൗണ്ടിലേക്ക് പ്രവേശിക്കുകയും കല്ലെറിയുകയും ചെയ്തത്. ഫലസ്തീനികളെ പ്രകോപിപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിതെന്നാണ് കരുതുന്നത്.

എഴുപതോളം വരുന്ന കൈയേറ്റക്കാര്‍ പള്ളിയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ മൊറോക്കന്‍ ഗേറ്റ് വഴിയാണ് അകത്തേക് അതിക്രമിച്ചു കയറിയത്. 1967 മുതല്‍ കിഴക്കന്‍ ജറൂസലേമും വെസ്റ്റ് ബാങ്കും ഇസ്രായേല്‍ അധികൃതര്‍ കൈയേറിയത് മുതല്‍ ദമസ്‌കസ് ഗേറ്റ് ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

ഇസ്രായേല്‍ കുടിയേറ്റക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ‘പ്രകോപനപരമാണെന്നും മുസ്ലിം പുണ്യസ്ഥലത്ത് ഇസ്രായേലി പോലീസിന്റെയും കുടിയേറ്റക്കാരുടെയും സാന്നിധ്യം ഫലസ്തീന്‍ ആരാധകര്‍ക്കും അല്‍-അഖ്‌സ പള്ളിയിലെ സുരക്ഷ ജീവനക്കാര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും ജറുസലേമിലെ ഇസ്ലാമിക വഖഫ് കമ്മിറ്റി പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറില്‍, ഏകദേശം 6,117 ഇസ്രായേലി കുടിയേറ്റക്കാര്‍ ജൂത അവധി ദിവസങ്ങളില്‍ അല്‍ അഖ്‌സ കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറിയിരുന്നു.

Related Articles