Current Date

Search
Close this search box.
Search
Close this search box.

സംവരണാവകാശം അട്ടിമറിക്കരുത്: സുന്നി മഹല്ല് ഫെഡറേഷന്‍

ചേളാരി: റൊട്ടേഷന്‍ റോസ്റ്ററില്‍ രണ്ട് മുസ്ലിം ടേണുകള്‍ നഷ്ടപ്പെടുന്ന വിധം അംഗപരിമിതര്‍ക്ക് 4 % സംവരണം അനുവദിച്ച് കൊണ്ട് പുറത്തിറക്കിയ ഉത്തരവ് തിരുത്തണമെന്നും സാമുദായിക അവകാശം സംരക്ഷിക്കണമെന്നും സുന്നീ മഹല്ല് ഫെഡറേഷന്‍ – സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംയുക്ത സംസ്ഥാന പ്രവര്‍ത്തക സമിതി കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

അംഗപരിമിതര്‍ക്ക് സംവരണമനുവദിക്കുന്നത് സ്വാഗതാര്‍ഹമാണ്. പക്ഷേ, സാമുദായിക അവകാശങ്ങള്‍ കവര്‍ന്ന് കൊണ്ടായിരിക്കരുത്. ബദല്‍ സംവിധാനം ആവിഷ്‌കരിക്കുകയാണ് വേണ്ടത്. നിയമസഭയില്‍ കെ. ഡി. പ്രസന്നന്‍ എം.എല്‍.എ. നോട്ടീസ് നല്‍കിയ സ്വകാര്യ ബില്ലിന്റെ ഉള്ളടക്കത്തില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു. 2021 ലെ കേരള അന്ധവിശ്വാസ- അനാചാര നിര്‍മാര്‍ജ്ജനബില്‍ എന്ന പേരിലുള്ള പ്രസ്തുത ബില്ലിലെ ചില പരാമര്‍ശങ്ങള്‍ പ്രമാണബദ്ധമായ പരമ്പരഗത വിശ്വാസങ്ങളെ ഹനിക്കുന്നതായതിനാല്‍ ഈ ബില്‍ ചര്‍ച്ചക്കെടുക്കുന്നുവെങ്കില്‍ മത സംഘടനകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സാവകാശം നല്‍കുകയോ ചര്‍ച്ചക്ക് അവസരമൊരുക്കുകയോ ചെയ്യണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

‘ലൈറ്റ് ഓഫ് മിഹ്റാബ്’ എന്ന പേരില്‍ ത്രൈമാസ കാമ്പയിനിന് യോഗം അന്തിമരൂപം നല്‍കി. യോഗം ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന പ്രസിഡന്റ് കോയ്യോട് ഉമര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. സംഘടനാ തെരഞ്ഞെടുപ്പ് കാമ്പയിന്‍ അവതരണം അബ്ദുസ്സമദ് പൂക്കോട്ടൂരും ലൈറ്റ് ഓഫ് മിഹ്റാബ് കാമ്പയിന്‍ അവതരണം നാസര്‍ ഫൈസി കൂടത്തായിയും നിര്‍വഹിച്ചു. എ.കെ.ആലിപ്പറമ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യു.മുഹമ്മദ് ശാഫി ഹാജി സ്വാഗതവും വി.എ.സി. കുട്ടി ഹാജി നന്ദിയും പറഞ്ഞു.

Related Articles