Current Date

Search
Close this search box.
Search
Close this search box.

ലക്ഷദ്വീപിനെ ഹിന്ദുത്വവല്‍ക്കരിക്കാന്‍ അനുവദിക്കരുത്: സോളിഡാരിറ്റി

കോഴിക്കോട്: ലക്ഷദീപിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന സംഘപരിവാര്‍ നടപടികളെ പൗരസമൂഹം ചോദ്യം ചെയ്യണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പറഞ്ഞു. ദീപിലെ ഭരണക്രമങ്ങളെ അട്ടിമറിച്ചുകൊണ്ട് ബി.ജെ.പി നേതാവ് പ്രഭുല്‍ പട്ടേലിനെ അഡ്മിനിസ്‌ട്രേഷന്‍ ചുമതല ഏല്‍പ്പിച്ചത് മുതല്‍ ഹിന്ദുത്വ ഭരണകൂടത്തിന്റെ പദ്ധതികളാണ് അവിടെ നടപ്പിലാക്കപ്പെടുന്നത്.

99% മുസ്ലിംകള്‍ അധിവസിക്കുന്ന ദീപില്‍ വിമത ശബ്ദങ്ങളെ തടയാന്‍ ഗുണ്ടാ ആക്ട് പ്രയോഗിക്കല്‍, ബീഫ് നിരോധനം, ദ്വീപില്‍ ഇത്രകാലമില്ലാതിരുന്ന മദ്യം ലഭ്യമാക്കല്‍, രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത കല്‍പ്പിക്കുന്ന നിയമ നിര്‍മാണം, തുടങ്ങിയ നടപടികളിലൂടെ ദീപിലെ മുസ്ലിംകളെ സംഘപരിവാര്‍ വേട്ടയാടുകയാണ്.

ഇതിനോടകം തന്നെ വ്യാപകമായ പ്രധിഷേധങ്ങള്‍ ദീപ് നിവാസികളില്‍ നിന്ന് ഉണ്ടായിക്കഴിഞ്ഞു. ദീപിനോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തിന് ഈ വിഷയത്തില്‍ സവിശേഷമായ പിന്തുണ നല്‍കാന്‍ സാധിക്കണം. പ്രതിഷേധിക്കുന്ന ദീപ് നിവാസികള്‍ക്ക് സോളിഡാരിറ്റിയുടെ അഭിവാദ്യങ്ങള്‍ അറിയിക്കുന്നുവെന്നും നഹാസ് മാള പറഞ്ഞു.

Related Articles