Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിനു മേല്‍ യു.എസ് രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തണം: ഡെമോക്രാറ്റുകള്‍

വാഷിങ്ടണ്‍: ഇസ്രായേലിനു മേല്‍ യു.എസ് രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് യു.എസിലെ ഭൂരിപക്ഷം ഡെമോക്രാറ്റ് അംഗങ്ങളും പുതിയ യു.എസ് ഭരണകൂടത്തോട് ആവശ്യപ്പെടുന്നത്. ഫലസ്തീന്‍ നേതൃത്വത്തിനെതിരെയല്ല പകരം ഇസ്രായേലി നേതൃത്വത്തിനെതിരെയാണ് ബൈഡന്‍ ഭരണകൂടം കൂടുതല്‍ രാഷ്ട്രീയം സമ്മര്‍ദ്ദം ചെലുത്തേണ്ടതെന്നാണ് ഗാലപ്പ് നടത്തിയ സര്‍വേയില്‍ ഭൂരിപക്ഷം ഡെമോക്രാറ്റുകളും പറയുന്നത്.

ആദ്യമായിട്ടാണ് അമേരിക്കയിലെ ഡെമോക്രാറ്റുകള്‍ ഇത്തരത്തില്‍ ഒരു അഭിപ്രായപ്രകടനം നടത്തുന്നത്. വെളളിയാഴ്ചയാണ് സര്‍വേ ഫലം പുറത്തുവിട്ടത്. 53 ശതമാനം ഡെമോക്രാറ്റുകളും ഈ ഒരു നിലപാടാണ് സ്വീകരിച്ചത്. 29 ശതമാനം പേര്‍ യു.എസ് സമ്മര്‍ദ്ദം ഫലസ്തീനികള്‍ക്കു നേരെയാണ് ഉണ്ടാവേണ്ടതെന്നാണ് വാദിച്ചത്. 2018ല്‍ നടത്തിയ സര്‍വേയില്‍ 48 ശതമാനം പേരായിരുന്നു ഇസ്രായേലിനെതിരെ സമ്മര്‍ദ്ദം വേണമെന്ന് ആവശ്യപ്പെട്ടിരുന്നത്.

പൊതുജനങ്ങള്‍ക്കിടയിലും ഈ സര്‍വേ തുടരുകയാണ്. ഇസ്രയേലിനെതിരെ കൂടുതല്‍ യുഎസ് സമ്മര്‍ദ്ദം ആഗ്രഹിക്കുന്നവരുടെ എണ്ണം 2018ല്‍ 27 ശതമാനമായിരുന്നു. 2021ല്‍ അത് 34 ശതമാനമായി വര്‍ദ്ധിച്ചു എന്നാണ് കാണിക്കുന്നത്.

Related Articles