Current Date

Search
Close this search box.
Search
Close this search box.

എണ്ണ ക്ഷാമം: ലെബനാനില്‍ സൈക്കിളിങ്ങ് സംസ്‌കാരം വളരുന്നു

ബെയ്‌റൂത്: കടുത്ത ഇന്ധനക്ഷാമം മൂലം ലെബനാന്‍ ജനത ദുരിതത്തില്‍. ഇന്ധനം സ്‌റ്റോക്ക് എത്തുന്നതും കാത്ത് ജനങ്ങള്‍ പെട്രോള്‍ ബങ്കുകള്‍ക്ക് മുന്‍പില്‍ കാര്‍ നിര്‍ത്തിയിട്ട് അതില്‍ തന്നെ കിടന്നുറങ്ങുകയാണ്. സ്റ്റേഷനുകള്‍ക്ക് മുന്നിലെ ക്യൂ കിലോമീറ്ററുകളോളം നീണ്ട് ട്രാഫിക് ബ്ലോക്കുകള്‍ക്ക് വരെ കാരണമാകുന്നു. നേരത്തെ തന്നെ സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യത്ത് എണ്ണക്ഷാമവും കടുത്ത ദുരിതമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്.

അവരുടെ നിത്യജീവിതത്തെയും ജോലിയെയും കുട്ടികളുടെ വിദ്യാഭ്യാസത്തെയുമെല്ലാം ഇത് ബാധിക്കുന്നുണ്ട്. ഗ്യാസ് ഫില്ലിങ് സ്റ്റേഷനുകള്‍ക്ക് മുന്‍പിലും സമാനമാണ് അവസ്ഥ. സാമ്പത്തിക പ്രതിസന്ധിയും കോവിഡ് പ്രതിസന്ധിയും ഒരുമിച്ച് വന്നതാണ് വില്ലനായത്.

അതിനാല്‍ തന്നെ ഇത് ലെബനാനികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുകയും അവര്‍ യാത്രയ്ക്ക് ബദല്‍ പരിഹാരങ്ങള്‍ തേടുകയും ചെയ്യുന്നു. ഇതോടെയാണ് പലരും സൈക്ലിങ് ശീലമാക്കാന്‍ തുടങ്ങിയത്. വില കുറഞ്ഞ സൈക്കിളുകള്‍ എവിടെ കിട്ടുമെന്ന അന്വേഷണവും ഇതോടെ വര്‍ധിച്ചു. സൈക്കിള്‍ ഷോപ്പുകളില്‍ തിരക്ക് കൂടിയെന്നും ഡിമാന്റ് വര്‍ധിച്ചെന്നും കടയുടമകള്‍ പറഞ്ഞു.

മുമ്പ് ഒരിക്കല്‍ പോലും സൈക്കിള്‍ പരിഗണിക്കാത്തവര്‍ക്ക് അതിന്റെ ഗുണങ്ങളെക്കുറിച്ച് ഇപ്പോള്‍ നല്ല ബോധ്യമുണ്ടെന്നും അവര്‍ പറഞ്ഞു. സൈക്ലിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഗൗരവമായ ഇടപെടല്‍ നടത്തണമെന്നാണ് ഇപ്പോള്‍ ജനങ്ങള്‍ പറയുന്നത്. അതേസമയം, സൈക്ലിങ് ലെബനാനികളുടെ സംസ്‌കാരമല്ലെന്നും അത് ഉപയോഗിക്കുന്നതിന് അഭിമാനം അനുവദിക്കില്ലെന്നും ചിലര്‍ വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട്.

സാമ്പത്തിക ദുരന്തത്തിനിടയിലാണ് ലെബനാനില്‍ സൈക്ലിംഗ് സംസ്‌കാരവും വേഗത്തില്‍ വ്യാപിക്കുന്നത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ വീട്ടമ്മമാര്‍ വരെ ഇപ്പോള്‍ സൈക്കിള്‍ ഉപയോഗിക്കാന്‍ തുടങ്ങി. പതിയെ പുതിയ സംസാകരത്തിലേക്ക് വളരുകയാണ് ലെബനാന്‍.

Related Articles