Current Date

Search
Close this search box.
Search
Close this search box.

യെമന് കോവിഡ് ടെസ്റ്റ് കിറ്റുകളുമായി വിവിധ കമ്പനികള്‍

സന്‍ആ: കോവിഡ് വ്യാപനം മൂലം ആരോഗ്യ രംഗത്ത് ഏറെ പ്രതിസന്ധി തുടരുന്ന യെമനിലേക്ക് കോവിഡ് ടെസ്റ്റ് കിറ്റുകള്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ച് വിവിധ കമ്പനികള്‍ രംഗത്തെത്തി. അഞ്ചു വര്‍ഷമായി ആഭ്യന്തര യുദ്ധം മൂലം പ്രതിസന്ധി അനുഭവിക്കുന്ന യെമനിലേക്ക് ആയിരക്കണക്കിന് ടെസ്റ്റിങ് കിറ്റുകളാണ് വിവിധ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ നല്‍കുന്നത്. 49000 കിറ്റുകളടങ്ങിയ 34 ടണ്‍ ഷിപ്‌മെന്റ് അടുത്ത ആഴ്ച യെമനിലെത്തും. 20,000 റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളും ഇതില്‍ ഉള്‍പ്പെടും.

യുദ്ധം രാജ്യത്തെ ആരോഗ്യ വ്യവസ്ഥയെ നശിപ്പിക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ രോഗബാധിതരാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കൊറോണ വൈറസും കടന്നു വരുന്നത്. യെമനില്‍ നിലവില്‍ കോവിഡ് പരിശോധനക്കായി വളരെ ചുരുങ്ങിയ സംവിധാനങ്ങളേ ഉള്ളൂ. ഒരു ലബോറട്ടറി മാത്രമാണ് ഉള്ളത്. കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് നേരിടുന്ന ജനങ്ങള്‍ക്കിടയില്‍ മഹാവ്യാധി പടര്‍ന്നുപിടിച്ചാല്‍ ഒരു മഹാദുരന്തത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Articles