Current Date

Search
Close this search box.
Search
Close this search box.

ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്

ക്രൈസ്റ്റ്ചര്‍ച്ച്: 2019 മാര്‍ച്ചില്‍ ന്യൂസ്‌ലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പോ സൂചനയോ ഒന്നും ലഭിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. 800 പേജുള്ള റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ ന്യൂസ്‌ലാന്റ് പുറത്തുവിട്ടിരിക്കുന്നത്. ആസന്നമായ ആക്രമണത്തെക്കുറിച്ച് പൊലിസ് ജാഗരൂകരല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആസന്നമായ തീവ്രവാദ ആക്രമണത്തെക്കുറിച്ചും അതിന്റെ ഒരു വശവും പൊതുജനത്തെ അറിയിക്കാന്‍ കഴിയുമായിരുന്നില്ലെന്നും ന്യൂസ്‌ലാന്റ് റോയല്‍ കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വെളുത്ത വംശീയവാദികളും മറ്റു തീവ്രവാദികളുടെയും ഭീഷണികളില്‍ നിന്നും അവരെ വ്യതിചലിപ്പിക്കുന്നതിലും രാജ്യത്ത് മതപരമായ അതിക്രമങ്ങള്‍ അന്വേഷിക്കുന്നതിലുമെല്ലാം കമ്മീഷന്‍ നടപടിയെടുത്തതായും പറയുന്നുണ്ട്. ഇക്കാര്യം ക്രൈസ്റ്റ് ചര്‍ച്ച് അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടുമുണ്ട്.

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തെക്കുറിച്ച് അധികാരികളുടെ പ്രതികരണം പരിശോധിക്കാനും ആക്രമണം തടയാന്‍ കഴിയുമായിരുന്നോ എന്നും അന്വേഷിക്കാനാണ് സര്‍ക്കാര്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചത്. ഈ റിപ്പോര്‍ട്ട് ആണ് ചൊവ്വാഴ്ച പുറത്തുവിട്ടത്.

Related Articles