Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികള്‍ക്ക് നേരെയുള്ള ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണം: ചൈനീസ് പ്രസിഡന്റ്

റിയാദ്: പതിറ്റാണ്ടുകളായി ഫലസ്തീനികള്‍ അനുഭവിച്ചുപോരുന്ന അനീതി തുടരാന്‍ പാടില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്. ഫലസ്തീനികള്‍ക്ക് നേരെയുള്ള ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ചൈനയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലെ റിയാദില്‍ കഴിഞ്ഞ ദിവസം നടന്ന റിയാദ്-ഗള്‍ഫ്-ചൈനീസ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫലസ്തീനികള്‍ നേരിടുന്ന അനീതിയില്‍ അതൃപ്തിയും നിരാശയുമുണ്ട്. അത് തുടരാന്‍ പാടില്ല, ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീന് സമ്പൂര്‍ണ്ണ അംഗത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീന്‍ രാഷ്ട്രം സഥാപിക്കുന്നതിനെ ചൈന പിന്തുണക്കും. ഇക്കാര്യത്തില്‍ ദി്വരാഷ്ട്ര പരിഹാരം നടപ്പിലാക്കണം. അറബ് രാജ്യങ്ങളും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും ഇതിനൊരു തുടക്കമാണ് ഈ ഉച്ചകോടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles