Current Date

Search
Close this search box.
Search
Close this search box.

ഖത്തറിനായി ബ്രിട്ടന്‍ യുദ്ധ വിമാനങ്ങള്‍ നിര്‍മിക്കുന്നു

ലണ്ടന്‍: ഖത്തറിനായി ബ്രിട്ടന്‍ യുദ്ധ വിമാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു. 24 യുദ്ധ വിമാനങ്ങളും ഒന്‍പത് പരിശീലന വിമാനങ്ങളും ആണ് ഖത്തറിനായി യു.കെയില്‍ നിര്‍മാണം ആരംഭിച്ചത്. വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ലാന്‍സസ്റ്ററില്‍ ഇതിന്റെ നിര്‍മാണശാലയുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടന്നു. ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യയുടെ സാന്നിധ്യത്തിയായിരുന്നു ഉദ്ഘാടനം. 2017 ഡിസംബറിലാണ് യുദ്ധ വിമാനങ്ങള്‍ നിര്‍മിക്കാന്‍ ഖത്തറും ബ്രിട്ടനും തമ്മില്‍ കരാറിലൊപ്പിട്ടത്. ദോഹ ആസ്ഥാനമായുള്ള ഗള്‍ഫ് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇരട്ട എന്‍ജിനുള്ള ബഹുമുഖ യുദ്ധ വിമാനങ്ങളും പരിശീലന ജെറ്റുകളും നിര്‍മിക്കാനാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്. 2022 ഖത്തര്‍ ലോകകപ്പിന്റെ മുന്നോടിയായി രാജ്യത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിമാനങ്ങള്‍ വാങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Articles