Current Date

Search
Close this search box.
Search
Close this search box.

യു.എസില്‍ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്ത യുവതിയുടെ ഹിജാബ് അഴിപ്പിച്ചു

ഫ്‌ളോറിഡ: അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്ത മുസ്ലിം യുവതിക്കു നേരെയും വംശീയാതിക്രമം. സമരം ചെയ്തതിന് അറസ്റ്റ് ചെയ്ത യുവതിയുടെ ഹിജാബ് പൊലിസ് നിര്‍ബന്ധപൂര്‍വം അഴിച്ചു മാറ്റുകയായിരുന്നു.

18കാരിയായ അല മസ്‌രിക്കാണ് പൊലിസില്‍ നിന്ന് മോശമനുഭവമുണ്ടായത്. ജൂണ്‍ 10നാണ് ഫ്‌ളോറിഡയിലെ മിയാമിയില്‍ നടന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതിന് അലയെ അറസ്്റ്റു ചെയ്തത്. പ്രതിഷേധക്കാരും പൊലിസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. അലയുടെ ഭരണഘടനപരമായ അവകാശങ്ങളെയാണ് ഇത് മൂലം തടഞ്ഞതെന്നും കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

Related Articles