Current Date

Search
Close this search box.
Search
Close this search box.

ബി ഇന്‍ സ്‌പോര്‍ട്‌സ് ചാനലിന്റെ സൗദിയിലെ ലൈസന്‍സ് റദ്ദാക്കി

റിയാദ്: അറബ് മേഖലയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ചാനലായ ബി ഇന്‍ സ്‌പോര്‍ട്‌സിന് സൗദിയില്‍ സംപ്രേക്ഷണത്തിന് വിലക്ക്. ഖത്തരി ബ്രോഡ്കാസ്റ്റ് കമ്പനിയായ ബി ഇന്നിന്റെ ലൈസന്‍സ് സൗദി സ്ഥിരമായി റദ്ദാക്കുകയായിരുന്നു. ഖത്തറുമായുള്ള രാഷ്ട്രീയ തര്‍ക്കങ്ങളെ തുടര്‍ന്ന് 2017 പകുതിയോടെ ബി ഇന്നിന്റെ സംപ്രേക്ഷണം സൗദി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതാണ് ഇപ്പോള്‍ സ്ഥിരപ്പെടുത്തിയത്. ബി ഇന്‍ സ്‌പോര്‍ട്‌സിന് സൗദിയിലെ ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ (GAC) 10 മില്യണ്‍ റിയാല്‍ പിഴയും ഈടാക്കിയിരുന്നു.

പശ്ചിമേഷ്യ,വടക്കന്‍ ആഫ്രിക്ക,യൂറോപ്പ് എന്നീ മേഖലകളില്‍ പ്രമുഖ അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ സംപ്രേക്ഷണം ചെയ്യാനുള്ള പ്രത്യേക അവകാശമുള്ള സ്‌പോര്‍ട്‌സ് ചാനലാണ് ഖത്തര്‍ കമ്പനിയായ ബി ഇന്‍.

Related Articles