Current Date

Search
Close this search box.
Search
Close this search box.

ബഹ്‌റൈനില്‍ പ്രതിപക്ഷ നേതാവിന്റെ ജീവപര്യന്തം സുപ്രിം കോടതി ശരിവെച്ചു

മനാമ: ബഹ്‌റൈനിലെ ഷിയ പ്രതിപക്ഷ നേതാവായ ഷെയ്ഖ് അലി സല്‍മാന് എതിരെ വിധിച്ച ജീവപര്യന്തം തടവ് ബഹ്‌റൈനിലെ പരമോന്നത കോടതി ശരിവെച്ചു. അയല്‍ രാജ്യമായ ഖത്തറിനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്നതിന്റെ പേരിലാണ് അലി സല്‍മാനു നേരെ ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്.

രാജ്യത്ത് നിരോധിക്കപ്പെട്ട അല്‍ വിഫാഖ് മൂവ്‌മെന്റിന്റെ തലവനാണ് സല്‍മാന്‍. ഭരണഘടന ഉത്തരവുകളെ അട്ടിമറിക്കാന്‍ ഖത്തര്‍ അധികൃതരുമായി രഹസ്യ ചര്‍ച്ച നടത്തി എന്നാരോപിച്ചാണ് അദ്ദേഹത്തെ ജയിലിലടച്ചത്. ഇദ്ദേഹത്തിന്റെ സഹായികളായ അലി അല്‍ അസ്‌വദ്, ഹസന്‍ സുല്‍ത്വാന്‍ എന്നിവര്‍ക്കെതിരെയും ഇവരുടെ അഭാവത്തില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്. ഇരവരുടെയും ജാമ്യാപേക്ഷയും തള്ളി. മുന്‍ പാര്‍ലമെന്റ് അംഗങ്ങളായ ഇരുവരും ബഹ്‌റൈന് പുറത്താണുള്ളത്.

എന്നാല്‍ വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ സല്‍മാന്‍ ഇതിനകം നാലു വര്‍ഷം തടവുശിക്ഷ അനുഭവിച്ചു. അതേസമയം, ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സംഭവം ഖത്തര്‍ ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ട്.

Related Articles